മോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി

കാസര്‍ഗോഡ്: ബിരുദദാന ചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിപ്പറഞ്ഞ കേന്ദ്രമന്ത്രി വി മുരളീധരനെ കൂകിവിളിച്ച് പെരിയ കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍. ബിരുദദാന ചടങ്ങിനിടെ വി. മുരളീധരന്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു വിദ്യാര്‍ത്ഥികള്‍ മന്ത്രിക്ക് നേരെ കൂകി വിളിച്ചത്. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം കാലഹരണപ്പെട്ടതാണെന്നു പറഞ്ഞ വി മുരളീധരന്‍ പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ച് സംസാരിക്കുകയും ചെയ്തതോടെയാണ് വിദ്യാര്‍ത്ഥികള്‍ കൂകിവിളിച്ച് പ്രതിഷേധിച്ചത്. അതേസമയം രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വിധിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് വി മുരളീധരന്‍ പറഞ്ഞു. ഗാന്ധി കുടുംബത്തിന് രാജ്യത്തെ നിയമം ബാധകമല്ലേ. അക്രമം അഴിച്ചുവിട്ട് രാജ്യത്തെ നിയമവ്യവസ്ഥയെ ഇവര്‍ ചോദ്യംചെയ്യുകയാണ്. കേരളത്തില്‍ സിപിഎം കോണ്‍ഗ്രസിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. വയനാട് ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ കോണ്‍ഗ്രസിനെ പിന്തുണക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു.
RELATED STORIES
താനൂര്‍ സവാദ് വധക്കേസിലെ പ്രതി ജയിലില്‍ മരണപ്പെട്ടു
5 Jun 2023 3:30 PM GMTമതസംഘടനകളില്‍ ഇടപെട്ട് പ്രശ്നം സങ്കീര്‍ണമാക്കുന്നതില്‍ നിന്ന് ലീഗ്...
5 Jun 2023 3:23 PM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMT