Sub Lead

കൊവിഡ്: കുറ്റകൃത്യങ്ങള്‍ കുറയുന്നു; ചട്ടലംഘനം കൂടുന്നു- എന്‍സിആര്‍ബി റിപോര്‍ട്ട്

കൊറോണ വൈറസ് പകര്‍ച്ചവ്യാധിയും തുടര്‍ന്നുള്ള ലോക്ക്ഡൗണും 2020ല്‍ മോഷണം, കവര്‍ച്ച, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമണം തുടങ്ങിയ പരമ്പരാഗത കുറ്റകൃത്യങ്ങളില്‍ വന്‍ കുറവ് വരുത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കൊവിഡ്: കുറ്റകൃത്യങ്ങള്‍ കുറയുന്നു; ചട്ടലംഘനം കൂടുന്നു- എന്‍സിആര്‍ബി റിപോര്‍ട്ട്
X

ന്യൂഡല്‍ഹി: 2020ല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കുറ്റകൃത്യങ്ങളില്‍ മഹാമാരിയായ കൊവിഡ് കാര്യമായ സ്വാധീനം ചെലുത്തിയതായാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

കൊറോണ വൈറസ് പകര്‍ച്ചവ്യാധിയും തുടര്‍ന്നുള്ള ലോക്ക്ഡൗണും 2020ല്‍ മോഷണം, കവര്‍ച്ച, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമണം തുടങ്ങിയ പരമ്പരാഗത കുറ്റകൃത്യങ്ങളില്‍ വന്‍ കുറവ് വരുത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) ഏറ്റവും പുതിയ റിപോര്‍ട്ടായ 'ക്രൈം ഇന്‍ ഇന്ത്യ 2020' അനുസരിച്ച് മൊത്തം 66,01,285 കുറ്റകൃത്യങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഇതില്‍ 42,54,356 ഇന്ത്യന്‍ ശിക്ഷാനിയമം (IPC) അനുസരിച്ചും പത്യേക പ്രാദേശിക നിയമങ്ങള്‍ (എസ്എല്‍എല്‍) അനുസരിച്ച് 23,46,929 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

എന്നാല്‍, കൊവിഡ് മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ വന്‍ കുതിച്ച് ചാട്ടമുണ്ടായെന്നും ഔദ്യോഗിക ഡാറ്റ വ്യക്തമാക്കുന്നു. മാസ്‌ക് ധരിക്കാതിരിക്കുക, അകലം പാലിക്കാതിരിക്കുക തുടങ്ങിയവുമായി ബന്ധപ്പെട്ട് 2019ല്‍ 29,000 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ 2020ല്‍ അത് 6,12,000 ആയി ഉയര്‍ന്നു.

എന്നാല്‍, റോഡപകടങ്ങള്‍ 2019ല്‍ 4,16,000 കേസുകളില്‍ നിന്ന് 2020ല്‍ 3,12,000 കേസുകളായി കുറഞ്ഞു. പൊതുഗതാഗത സംവിധാനങ്ങളിലെ ലൈംഗികപീഡനങ്ങളുടെ എണ്ണം 2020ല്‍ 232 ആയിരുന്നു, 2019 നെ അപേക്ഷിച്ച് നേരിയ ഇടിവുണ്ടായി. പാന്‍ഡെമിക് കാലത്ത് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം കുറവായതിനാലാണിത്. 2019ല്‍ 404 ആയിരുന്ന വിദേശികള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം. 2020ല്‍ വെറും 191 ആയി കുറഞ്ഞു. യാത്രാ നിയന്ത്രണങ്ങള്‍ മൂലം രാജ്യത്തേക്കുള്ള വിദേശികളുടെ ഒഴുക്ക് കുറഞ്ഞതാണ് ഇതിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.


Next Story

RELATED STORIES

Share it