Big stories

മൂന്നാര്‍ ഉരുള്‍പൊട്ടല്‍: കാണാതായ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

മൂന്നാര്‍ ഉരുള്‍പൊട്ടല്‍: കാണാതായ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
X

ഇടുക്കി: മൂന്നാര്‍ കുണ്ടളയ്ക്ക് സമീപം പുതുക്കടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് അശോകപുരം മുത്തപ്പന്‍കാവ് കല്ലട വീട്ടില്‍ രൂപേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ പുനരാരംഭിച്ച തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഉരുള്‍പൊട്ടലില്‍പെട്ട ട്രാവലറിന് സമീപം കല്ലും മണ്ണും കൂടി കിടന്നിടത്താണ് മൃതദേഹം കാണപ്പെട്ടത്. ഇന്നലെയാണ് കോഴിക്കോട് വടകരയില്‍ നിന്നെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടത്. കനത്ത മഴയില്‍ കല്ലും മണ്ണും പതിച്ച് വാഹനം കൊക്കയിലേക്ക് പതിക്കുകയായിരുന്നു.

11 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. മലവെള്ളപ്പാച്ചിലില്‍പ്പെട്ട വാഹനം തള്ളിനീക്കാനുള്ള ശ്രമത്തിനിടെയാണ് രൂപേഷിനെ കാണാതാവുന്നത്. ഇന്നലെ നടത്തിയ തിരച്ചിലില്‍ വാഹനം കണ്ടെത്തിയിരുന്നു. പോലിസിന്റെയും ഫയര്‍ഫോഴ്‌സിന്റയും നേതൃത്വത്തിലാണ് രാവിലെ തിരച്ചില്‍ നടത്തിയത്. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ തിരച്ചില്‍ ദുഷ്‌കരമായിരുന്നു. പ്രതികൂല കാലാവസ്ഥ മൂലം തിരച്ചില്‍ അവസാനിപ്പിക്കുകയും ചെയ്തു. അതേസമയം, സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ സാധ്യതാ മേഖലയില്‍ ജാഗ്രതാ നിര്‍ദേശവുമുണ്ട്. മൂന്നാര്‍- വട്ടവട റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചു.

എന്നാല്‍, യാത്രാ നിരോധനമുള്ളതിനാല്‍ വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ല. മൂന്നാര്‍ വട്ടവട റോഡില്‍ കുണ്ടള ഡാമിന് സമീപം മണ്ണിടിച്ചിലുണ്ടായതിനാല്‍ ഈ റോഡിലൂടെയുള്ള യാത്ര നിരോധിച്ചെന്ന് നേരത്തെ കളക്ടര്‍ അറിയിച്ചിരുന്നു. വിനോദസഞ്ചാരികളും മറ്റു യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതും ഈ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കേണ്ടതാണെന്നും ജില്ലാ കലക്ടര്‍ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് വടകരയില്‍ നിന്നുള്ള വിനോദസഞ്ചാരികളെത്തിയ ട്രാവലറിന് മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. നിര്‍ത്തിയിട്ടിരുന്ന വാഹനം മണ്ണിടിഞ്ഞ് എത്തിയതോടെ താഴേയ്ക്ക് പതിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍, ഒരാള്‍ വാഹനത്തില്‍ കുടുങ്ങിയിരിക്കുന്നതായി സംശയമുണ്ട്. 11 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. നേരത്തെയും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ പ്രദേശമാണിത്.

Next Story

RELATED STORIES

Share it