- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിമാന ടിക്കറ്റുകളുടെ നിരക്ക് കൂട്ടി ഇന്‍ഡിഗോ

കൊച്ചി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ധനവില ഉയര്‍ന്ന സാഹചര്യത്തില്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ച് വിമാന കമ്പനികള്‍. പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോ ടിക്കറ്റ് നിരക്കില്‍ വര്‍ധനവ് നിലവില്‍ വന്നതായി അറിയിച്ചു.
പുതിയ നിരക്കുകള്‍ പ്രകാരം 425 രൂപ മുതല്‍ 2,300 രൂപ വരെ അധിക ചാര്‍ജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള യാത്രകള്‍ക്കായി 425 രൂപയും, മിഡില്‍ ഈസ്റ്റിലേക്ക് 900 രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്. തെക്കുകിഴക്കന്‍ ഏഷ്യയും ചൈനയും ഉള്‍പ്പെടുന്ന യാത്രകള്‍ക്ക് 1,800 രൂപയും, ആഫ്രിക്കയിലേക്കും പശ്ചിമേഷ്യയിലേക്കും 1,800 രൂപയും അധികമായി ഈടാക്കും. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്ക് 2,300 രൂപ വരെ നിരക്ക് കൂട്ടിയിട്ടുണ്ട്.
ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതിനാല്‍ യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ഇന്‍ഡിഗോ അറിയിച്ചു. പ്രവര്‍ത്തന മേഖലയിലെ പെട്ടെന്നുള്ള പ്രധാന മാറ്റങ്ങളാണ് ഈ തീരുമാനത്തിന് കാരണമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യം കമ്പനി നിരന്തരം വിലയിരുത്തുന്നുണ്ടെന്നും സാഹചര്യങ്ങള്‍ അനുസരിച്ച് അനുയോജ്യമായ സമയത്ത് കൂടുതല്‍ മാറ്റങ്ങള്‍ പരിഗണിക്കുമെന്നും ഇന്‍ഡിഗോ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.












