Latest News

യുഎസ്-ഇസ്രായേല്‍ ആക്രമണം; ഇറാനിലെ 56 ചരിത്ര സ്ഥലങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു

യുഎസ്-ഇസ്രായേല്‍ ആക്രമണം; ഇറാനിലെ 56 ചരിത്ര സ്ഥലങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു
X

തെഹ്‌റാന്‍: അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണത്തില്‍ നിരവധി മ്യൂസിയങ്ങളും പുരാതന ചരിത്ര കെട്ടിടങ്ങളും ഉള്‍പ്പെടെ തങ്ങളുടെ 56 സാംസ്‌കാരിക, ചരിത്ര സ്ഥലങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ഇറാന്‍ അറിയിച്ചു.

യുദ്ധം ആരംഭിച്ചതിനുശേഷം നടന്ന ആക്രമണങ്ങളില്‍ ഈ സ്ഥലങ്ങള്‍ക്ക് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് ഇറാന്‍ സാംസ്‌കാരിക മന്ത്രാലയം പറഞ്ഞു.

ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചത് തെഹ്റാനിലാണെന്നും അവിടെ 19 കെട്ടിടങ്ങള്‍ തകര്‍ന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. കൂടാതെ, കുര്‍ദിസ്ഥാന്‍ പ്രവിശ്യയിലെ 12 പ്രധാന ചരിത്ര സ്ഥലങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെന്നും റിപോര്‍ട്ടിലുണ്ട്.

Next Story

RELATED STORIES

Share it