- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് ഉയര്‍ന്ന താപനില; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: വേനല്‍ച്ചൂട് ശക്തമാകുന്നതോടെ സംസ്ഥാനത്ത് പകല്‍ കടുത്ത ചൂടും രാത്രിയില്‍ അസഹ്യമായ ഉഷ്ണവുമാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത് പത്തനംതിട്ട ജില്ലയിലാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക് പ്രകാരം ഇവിടെ 36 ഡിഗ്രി സെല്‍ഷ്യസ് താപനിലയും 55.6 ശതമാനം ആര്‍ദ്രതയും രേഖപ്പെടുത്തി. താപനില കുറവായിരുന്നാലും അന്തരീക്ഷത്തിലെ ഉയര്‍ന്ന ആര്‍ദ്രത ചൂട് കൂടുതല്‍ അനുഭവപ്പെടാന്‍ കാരണമാകുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൊല്ലം, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ അന്തരീക്ഷ ആര്‍ദ്രത 70 ശതമാനത്തിനും മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഉയര്‍ന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ദീര്‍ഘസമയം ഏല്‍ക്കുന്നത് സൂര്യാതാപം, ത്വക്ക് രോഗങ്ങള്‍, നേത്രപ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകാമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രത്യേകിച്ച് രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് മൂന്നു വരെ അള്‍ട്രാവയലറ്റ് സൂചിക ഉയര്‍ന്ന നിലയില്‍ ആയിരിക്കും. ഈ സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് നിര്‍ദേശം.
പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, മല്‍സ്യത്തൊഴിലാളികള്‍, ജലഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളോ നേത്രരോഗങ്ങളോ ഉള്ളവര്‍, കാന്‍സര്‍ രോഗികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ജാഗ്രത നിര്‍ദേശങ്ങള്‍:
രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നു വരെ നേരിട്ട് സൂര്യപ്രകാശത്തില്‍ കൂടുതലായി നില്‍ക്കുന്നത് ഒഴിവാക്കുക.
ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുക. മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവ പകല്‍ സമയത്ത് പരമാവധി ഒഴിവാക്കുക.
ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തേക്ക് പോകുമ്പോള്‍ കുട, തൊപ്പി, പാദരക്ഷകള്‍ എന്നിവ ഉപയോഗിക്കുക.
പഴങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിക്കുക; ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കുന്നത് നല്ലതാണ്.
ചൂട് കൂടുന്ന സാഹചര്യത്തില്‍ മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ തീപിടിത്ത സാധ്യതയും വര്‍ധിക്കാമെന്ന് മുന്നറിയിപ്പുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കി വനംവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















