Latest News

ഇറാനിയന്‍ യുദ്ധക്കപ്പല്‍ ഐറിസ് ദേനയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ തിരിച്ചടി നല്‍കും: ഇറാന്‍ സൈനിക മേധാവി അമീര്‍ ഹതാമി

ഇറാനിയന്‍ യുദ്ധക്കപ്പല്‍ ഐറിസ് ദേനയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ തിരിച്ചടി നല്‍കും: ഇറാന്‍ സൈനിക മേധാവി അമീര്‍ ഹതാമി
X

തെഹ്‌റാന്‍: ഇറാനിയന്‍ യുദ്ധക്കപ്പല്‍ ഐറിസ് ദേനയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ സൈനിക മേധാവി അമീര്‍ ഹതാമി. തങ്ങളുടെ കപ്പലിലെ 104ലോളം പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തീര്‍ച്ചയായും തിരിച്ചടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

ദേന കപ്പലിന്റെയും അതിലെ ജീവനക്കാരുടെയും ത്യാഗം ഇറാനിയന്‍ നാവികസേനയുടെ ചരിത്രത്തില്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് അമീര്‍ ഹതാമി പറഞ്ഞു. ഇറാന്‍ തങ്ങളുടെ സമുദ്രാതിര്‍ത്തികള്‍ സംരക്ഷിക്കുകയും നാവികസേനയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്റെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ഐആര്‍എന്‍എയുടെ റിപോര്‍ട്ട് പ്രകാരം, സൈനികാഭ്യാസം പൂര്‍ത്തിയാക്കി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് ഇറാനിലേക്ക് മടങ്ങുകയായിരുന്നു കപ്പല്‍.

Next Story

RELATED STORIES

Share it