Sub Lead

സോഷ്യല്‍ ഫോറം ഇടപെടല്‍; കൊവിഡ് ബാധിച്ച് മരിച്ച ഗൂഡല്ലൂര്‍ സ്വദേശിയുടെ മയ്യിത്ത് സൗദിയില്‍ കബറടക്കി

രണ്ടര വര്‍ഷം മുമ്പാണ് യൂസഫ് നാട്ടില്‍ അവസാനം പോയത്. ഈ സ്‌കൂള്‍ വെക്കേഷനില്‍ നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരുമ്പോഴായിരുന്നു കൊറോണ മൂലം യാത്ര മുടങ്ങിയത്.

സോഷ്യല്‍ ഫോറം ഇടപെടല്‍;  കൊവിഡ് ബാധിച്ച് മരിച്ച ഗൂഡല്ലൂര്‍ സ്വദേശിയുടെ മയ്യിത്ത് സൗദിയില്‍ കബറടക്കി
X

ഹഫര്‍ അല്‍ ബാത്തിന്‍(സൗദി): കൊവിഡ് ബാധയെ തുടന്ന് മരണപ്പെട്ട ഗൂഡല്ലൂര്‍ ദേവര്‍ശോല സ്വദേശി യൂസഫ് (59) ന്റെ മയ്യിത്ത് ഹഫര്‍ അല്‍ ബാത്തിനില്‍ കബറടക്കി. ഈ മാസം ഒമ്പതിന് മരിച്ച യൂസഫിന്റെ മയ്യിത്ത് കിംങ് ഖാലിദ് ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് വെല്‍ഫയര്‍ കൊര്‍ഡിനേറ്റര്‍ മുഹിനുദ്ദീന്‍ മലപ്പുറത്തിന്റെ നേത്യത്വത്തില്‍ ഹഫര്‍ അല്‍ ബാത്തിനിലെ വാളന്റിയര്‍മാരായ നൗഷാദ് കൊല്ലം, നൗഫല്‍ എരുമേലി, ഷിനുഖാന്‍ പന്തളം എന്നിവര്‍ രേഖകള്‍ തയ്യാറാക്കി മയ്യിത്ത് പരിപാലനത്തിന്‍ നേതൃത്വം നല്‍കി.സുഹൃത്തുക്കളായ ഹംസ, അബൂബക്കര്‍, സാമൂഹിക പ്രവര്‍ത്തകനായ അബ്ദുല്‍ സലാം മാഷ് എന്നിവരും ഖബറടക്കത്തില്‍ സന്നിഹിതരായിരുന്നു.

കഴിഞ്ഞ ഇരുപത്തിനാല് വര്‍ഷമായി ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു യൂസഫ്. രണ്ടര വര്‍ഷം മുമ്പാണ് യൂസഫ് നാട്ടില്‍ അവസാനം പോയത്. ഈ സ്‌കൂള്‍ വെക്കേഷനില്‍ നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരുമ്പോഴായിരുന്നു കൊറോണ മൂലം യാത്ര മുടങ്ങിയത്. കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ച് റൂം ക്വാറന്റൈനില്‍ കഴിയവേയാണ് മരണം സംഭവിക്കുന്നത്.

ഭാര്യ ആയിശ. മക്കള്‍ ഹസീന,ജസീന,സുബുന,ഹുസൈന്‍.

Next Story

RELATED STORIES

Share it