ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവയ്പ്പില്‍ ഫലസ്തീന്‍ യുവതി കൊല്ലപ്പെട്ടു
സമരം ശക്തമായ ഗസ-ഇസ്രായേല്‍ ബഫര്‍ സോണില്‍ വെള്ളിയാഴ്ച്ച വൈകീട്ടാണ് സൈന്യം വെടിയുതിര്‍ത്തതെന്ന് ഗസ ആരോഗ്യമന്ത്രാലയം അറിയിച്ചു.
BY APH12 Jan 2019 3:16 AM GMT

X
APH12 Jan 2019 3:16 AM GMT
ഗസ: ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവയ്പ്പില്‍ ഫലസ്തീന്‍ യുവതി കൊല്ലപ്പെട്ടു. രണ്ട് മാധ്യമ പ്രവര്‍ത്തകരും ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പടെ 25 പ്രക്ഷോഭകര്‍ക്ക് പരിക്കേറ്റു. അമല്‍ മുസ്തഫ അബു സുല്‍ത്താന്‍(43) ആണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ വക്താവ് അഷ്‌റഫ് അല്‍ ഖ്വിദ്ര പറഞ്ഞു. സമരം ശക്തമായ ഗസ-ഇസ്രായേല്‍ ബഫര്‍ സോണില്‍ വെള്ളിയാഴ്ച്ച വൈകീട്ടാണ് സൈന്യം വെടിയുതിര്‍ത്തതെന്ന് ഗസ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇസ്രായേല്‍ അധിനിവേശത്തിനെതിരേ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി വെള്ളിയാഴ്ച്ച രാവിലെയാണ് ഗസ-ഇസ്രായേല്‍ ബഫര്‍ സോണില്‍ സമരം ശക്തിയാര്‍ജ്ജിച്ചത്. ആയിരക്കണക്കിന് ഫലസ്തീനികള്‍ സമരത്തില്‍ പങ്കാളികളായി. തങ്ങളുടെ വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം.
Next Story
RELATED STORIES
സിഖ് ഫോര്‍ ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്‍ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTനിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ തുറക്കും
23 Sep 2023 10:26 AM GMTമകന് ബിജെപിയില്‍ ചേര്‍ന്നതോടെ അവരോടുള്ള അറപ്പും വെറുപ്പും മാറിയെന്ന്...
23 Sep 2023 8:50 AM GMT