Latest News

അമേരിക്കയുടെ ദാസന്മാരായി ഇന്ത്യ മാറിയെന്ന് എം വി ഗോവിന്ദന്‍

അമേരിക്കയുടെ ദാസന്മാരായി ഇന്ത്യ മാറിയെന്ന് എം വി ഗോവിന്ദന്‍
X

തിരുവനന്തപുരം: പാചകവാതക പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അമേരിക്ക പറയുന്നത് പോലെയാണ് ഇന്ന് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും അമേരിക്കയുടെ ദാസന്മാരായി ഇന്ത്യ മാറുകയാണ് എന്നും ഗോവിന്ദന്‍ വിമര്‍ശിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമില്ലാത്ത നിലപാടാണ് ഈ പ്രതിസന്ധിയിലേക്ക് നയിച്ചത് എന്നും കേന്ദ്രസര്‍ക്കാര്‍ അനങ്ങാപ്പാറ നയമാണ് ഇപ്പോഴും സ്വീകരിക്കുന്നത് എന്നും ഗോവിന്ദന്‍ വിമര്‍ശിച്ചു. എല്ലാം സുരക്ഷിതമാണ് എന്ന കേന്ദ്രസര്‍ക്കാരിന്റെ മറുപടി പച്ചക്കള്ളമാണെന്ന് തെളിയുകയാണ് എന്നും ഗോവിന്ദന്‍ പറഞ്ഞു.

ഇടതുപക്ഷം ഇക്കാര്യം നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണെന്നും അവ സംഭവിക്കുന്നതാണ് കാണുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരണം. സാമ്രാജ്യത്വ അനുകൂല സമീപനത്തിനെതിരായി ജനകീയ മുന്നേറ്റം രൂപപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it