Sub Lead

ഇറാന്‍ യുദ്ധത്തിന്റെ ഭാഗമാകാന്‍ ജര്‍മ്മനി ആഗ്രഹിക്കുന്നില്ല: ജര്‍മ്മന്‍ ചാന്‍സലര്‍

ഇറാന്‍ യുദ്ധത്തിന്റെ ഭാഗമാകാന്‍ ജര്‍മ്മനി ആഗ്രഹിക്കുന്നില്ല: ജര്‍മ്മന്‍ ചാന്‍സലര്‍
X

ഇറാന്‍ യുദ്ധത്തിന്റെ ഭാഗമാകാന്‍ ജര്‍മ്മനി ആഗ്രഹിക്കുന്നില്ലെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് പറഞ്ഞു. തന്ത്രപരമായി പ്രധാനപ്പെട്ട ജലപാതയ്ക്ക് ചുറ്റുമാണ് ഇറാന്‍ ആക്രമണങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഇറാനിയന്‍ ആക്രമണങ്ങള്‍ക്കിടയില്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകള്‍ക്ക് സൈനിക സംരക്ഷണം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കില്‍ എണ്ണ കപ്പലുകള്‍ക്ക് സൈനിക സംരക്ഷണം നല്‍കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇറാന്‍ നിലപാട് കടുപ്പിച്ചതോടെ യുഎസ് തീരുമാനത്തില്‍ നിന്ന് പിന്നോട്ടടിച്ചു. തുടര്‍ന്നാണ് സംയുക്ത സൈനിക നീക്കത്തിന് ശ്രമം നടത്തിയത്. എന്നാല്‍, ജര്‍മ്മനി ഇതിന്റെ ഭാഗമാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണിപ്പോള്‍. 'ജര്‍മ്മനി ഈ യുദ്ധത്തിന്റെ ഭാഗമല്ല, ഞങ്ങള്‍ അതിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ല,' അദ്ദേഹം നോര്‍വേ സന്ദര്‍ശന വേളയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it