Latest News

വയനാട് തുരങ്കപാത: സുപ്രിംകോടതിയില്‍ തടസ്സഹരജിയുമായി സംസ്ഥാന സര്‍ക്കാര്‍

വയനാട് തുരങ്കപാത: സുപ്രിംകോടതിയില്‍ തടസ്സഹരജിയുമായി സംസ്ഥാന സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: വയനാട് തുരങ്കപാത പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നല്‍കിയ അനുമതി സ്‌റ്റേ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ തടസ്സഹരജി സമര്‍പ്പിച്ചു. പദ്ധതിക്കെതിരേ തടസ്സഹരജി കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി.

പരിസ്ഥിതി സംഘടനകളുടെ ഹരജി പരിഗണിക്കുമ്പോള്‍ സര്‍ക്കാരിന്റെ ഭാഗം കൂടി കേള്‍ക്കാതെ പദ്ധതിക്ക് സ്‌റ്റേ അനുവദിക്കരുതെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രം നല്‍കിയ പരിസ്ഥിതി അനുമതി നിയമപരമാണെന്നും പദ്ധതിയുടെ ആവശ്യകത കോടതിയെ ബോധ്യപ്പെടുത്താനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് പദ്ധതിക്കെതിരേ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. 2024ല്‍ മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ ഉണ്ടായ വലിയ ഉരുള്‍പൊട്ടലുകള്‍ നടന്ന പ്രദേശത്താണ് തുരങ്കപാത നിര്‍മിക്കുന്നത് എന്നതാണ് സംഘടനയുടെ വാദം. പദ്ധതിക്കായി ആവശ്യമായ പഠനങ്ങള്‍ നടത്തിയിട്ടില്ലെന്നും പരിസ്ഥിതിക്ക് വലിയ അപകടസാധ്യതയുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതേ ആവശ്യം ഉന്നയിച്ച് മുന്‍പ് ഹൈക്കോടതി നല്‍കിയ ഹരജി തള്ളിയിരുന്നു.

Next Story

RELATED STORIES

Share it