Sub Lead

ബാലഗോകുലം പരിപാടിയുടെ ഉദ്ഘാടക മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി

ബാലഗോകുലം പരിപാടിയുടെ ഉദ്ഘാടക മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി
X

പറവൂര്‍: ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി സംഘപരിവാര്‍ സംഘടനയായ ബാലഗോകുലം പറവൂരില്‍ സംഘടിപ്പിച്ച ശോഭായാത്രയുടെ ഉദ്ഘാടകയായെത്തിയത് മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ നഗരസഭ ചെയര്‍പേഴ്‌സനുമായ വത്സല പ്രസന്നകുമാര്‍. ആര്‍എസ്എസ് പരിപാടി കോണ്‍ഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്തത് വിവാദമായതോടെ കോണ്‍ഗ്രസ് നേതൃത്വത്തിലും അണികളിലും അമര്‍ഷമുണ്ട്.

പെരുവാരം ക്ഷേത്രനടയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആര്‍ വി ബാബുവടക്കം ഒട്ടേറെ സംഘ്പരിവാര്‍ നേതാക്കള്‍ പങ്കെടുത്ത ചടങ്ങിലാണ് കോണ്‍ഗ്രസ് നേതാവ് ഉദ്ഘാടകയായത്. കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് കഴിഞ്ഞാഴ്ച ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പറവൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഹിന്ദു ഐക്യവേദിയുടെ പരിപാടിയില്‍ പങ്കെടുത്തത്. 10 വര്‍ഷം നഗരസഭാധ്യക്ഷയായിരുന്ന ഇവര്‍ എ വിഭാഗത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നവരാണ്. കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയുമായും പൊതുരംഗവുമായി അകന്നു കഴിയുകയാണ് ഇവര്‍.

Next Story

RELATED STORIES

Share it