Sub Lead

ഫാനി ചുഴലിക്കാറ്റ്: പരിഭ്രാന്തരാവേണ്ടതില്ലെന്ന് മുഖ്യമന്ത്രി

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.

ഫാനി ചുഴലിക്കാറ്റ്: പരിഭ്രാന്തരാവേണ്ടതില്ലെന്ന് മുഖ്യമന്ത്രി
X

തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട 'ഫാനി' ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടാത്തതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 'ഫാനി' ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. അതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല.

എന്നാല്‍ ചുഴലിക്കാറ്റ് പ്രഭാവത്തില്‍ കേരളത്തിലെ ചില ജില്ലകളില്‍ മഴയും കാറ്റും ശക്തിപ്പെടും എന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ സുരക്ഷയ്ക്കായി പാലിക്കേണ്ട നിര്‍ദേശങ്ങള്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കും കലക്ടര്‍മാര്‍ക്കും ഈ സാഹചര്യം നേരിടാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുമുണ്ട്. തുടര്‍ന്നും ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.

ഏപ്രില്‍ 28 (മണിക്കൂറില്‍ 3050 കിലോമീറ്റര്‍ വേഗതയില്‍) ഏപ്രില്‍ 29, 30 (മണിക്കൂറില്‍ 4060 കി.മീ വരെ വേഗത്തില്‍) കേരളത്തില്‍ ശക്തമായ കാറ്റ് വീശുവാന്‍ സാധ്യത ഉണ്ട്.

കേരളത്തില്‍ ചില സ്ഥലങ്ങളില്‍ ഏപ്രില്‍ 29,30 തീയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 29 /04 /2019 ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ ശക്തമായ മഴ സൂചിപ്പിക്കുന്ന മഞ്ഞ അലേര്‍ട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്.

30/ 04/ 2019 ന് കോട്ടയം ,എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം , കോഴിക്കോട് , വയനാട് എന്നി ജില്ലകളില്‍ ശക്തമായ മഴ സൂചിപ്പിക്കുന്ന മഞ്ഞ അലേര്‍ട്ട് (Yellow Alert) പ്രഖ്യാപിച്ചിരിക്കുന്നു.



Next Story

RELATED STORIES

Share it