Latest News

വയനാട് ചുരത്തില്‍ ആംബുലന്‍സിന് മുന്നിലേക്ക് ചാടി ആത്മഹത്യ ശ്രമം; യുവാവിന് ഗുരുതര പരിക്ക്

വയനാട് ചുരത്തില്‍ ആംബുലന്‍സിന് മുന്നിലേക്ക് ചാടി ആത്മഹത്യ ശ്രമം; യുവാവിന് ഗുരുതര പരിക്ക്
X

കല്‍പറ്റ: വയനാട് ചുരത്തില്‍ ആംബുലന്‍സിന് മുന്നിലേക്ക് ചാടി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചുരത്തിലെ ആറാം വളവിന് താഴെയായിരുന്നു സംഭവം.

കന്യാകുമാരി മട്ടംപാല ആലത്തുകുളം സ്വദേശിയായ പ്രകാശന്‍ (30) ആണ് ചുരം ഇറങ്ങി വരികയായിരുന്ന ആംബുലന്‍സിന് മുന്നിലേക്ക് ചാടിയത്. വയനാട് പടിഞ്ഞാറത്തറയില്‍ നിന്നുള്ള രോഗിയെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. യുവാവിനെ ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. യുവാവിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it