Latest News

തീരപ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത

തീരപ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത
X

തിരുവനന്തപുരം: സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. തിരുവനന്തപുരത്തെ കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയുള്ള ഭാഗങ്ങളിലും, കൊല്ലത്തെ ആലപ്പാട്ട് മുതല്‍ ഇടവ വരെയുള്ള തീരങ്ങളിലും ഇന്ന് ഉച്ചയ്ക്ക് 02.30 മുതല്‍ മാര്‍ച്ച് 16 രാത്രി 11.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഈ കാലയളവില്‍ 0.9 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. സമാനമായ രീതിയില്‍ കന്യാകുമാരി തീരത്തും മാര്‍ച്ച് 16 രാത്രി വരെ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ഗവേഷണ കേന്ദ്രം വ്യക്തമാക്കി. കടലാക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it