Sub Lead

സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ ബൈക്ക് ഹാന്‍ഡില്‍ കവര്‍; ഭര്‍ത്താവ് അറസ്റ്റില്‍

ഇന്‍ഡോറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നു ചൊവ്വാഴ്ചയാണ് ആറിഞ്ച് വലിപ്പമുള്ള പ്ലാസ്റ്റിക് കവര്‍ പുറത്തെടുത്തത്. ഭര്‍ത്താവ് രണ്ടു വര്‍ഷം മുമ്പ് ഉള്ളില്‍ കടത്തിയതായിരുന്നു ഇത്.

സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ ബൈക്ക് ഹാന്‍ഡില്‍ കവര്‍; ഭര്‍ത്താവ് അറസ്റ്റില്‍
X

ഭോപ്പാല്‍: യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് ബൈക്ക് ഹാന്‍ഡിലിന്റെ പ്ലാസ്റ്റിക് കവര്‍ ഡോക്ടര്‍മാര്‍ പുറത്തെടുത്തു. ഇന്‍ഡോറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നു ചൊവ്വാഴ്ചയാണ് ആറിഞ്ച് വലിപ്പമുള്ള പ്ലാസ്റ്റിക് കവര്‍ പുറത്തെടുത്തത്. ഭര്‍ത്താവ് രണ്ടു വര്‍ഷം മുമ്പ് ഉള്ളില്‍ കടത്തിയതായിരുന്നു ഇത്.

പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട 36 കാരിയാണ് ഭര്‍ത്താവിന്റെ കൊടുംക്രൂരതയില്‍ രണ്ടു വര്‍ഷമായി വേദന തിന്ന് ജീവിച്ചത്. സംഭവത്തില്‍ ഒരു മ്യൂസിക് ബാന്റിനോടൊപ്പം പ്രവര്‍ത്തിക്കുന്ന ഭര്‍ത്താവ് അറസ്റ്റിലായിട്ടുണ്ട്.

ഭോപ്പാലില്‍ നിന്ന് 251 കിലോമീറ്റര്‍ അകലെ ധാര്‍ ജില്ലാക്കാരിയായ ഇവര്‍ 15 വര്‍ഷം മുമ്പാണ് വിവാഹിതയായത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ആറു കുട്ടികളുണ്ട്. രണ്ട് വര്‍ഷം മുമ്പ് വഴക്കുണ്ടായപ്പോള്‍ ക്ഷുഭിതനായ ഭര്‍ത്താവാണ് ഈ അക്രമം ചെയ്തത്. എന്നാല്‍ നാണക്കേടോര്‍ത്ത് യുവതി ഇത് ആരോടും പറഞ്ഞില്ല. കഴിഞ്ഞ കുറച്ച് ദിവസം മുമ്പ് വേദന അസഹനീയമായപ്പോഴാണ് യുവതി ഡോക്ടറെ സമീപിച്ചതെന്ന് ചന്ദന്‍ നഗര്‍ പോലിസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് രാഹുല്‍ ശര്‍മ്മ പറഞ്ഞു.

Next Story

RELATED STORIES

Share it