Sub Lead

'ഈ റോഡ് മുസ് ലിംകളുടേതല്ല' എന്ന് ദേശീയപാതയില്‍ എഴുതിയ ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഈ റോഡ് മുസ് ലിംകളുടേതല്ല എന്ന് ദേശീയപാതയില്‍ എഴുതിയ ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
X

'ഈ റോഡ് മുസ് ലിംകളുടേതല്ല' എന്ന് ദേശീയപാതിയില്‍ എഴുതിയ ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകരെ യുപി പോലിസ് അറസ്റ്റ് ചെയ്തു.

ശ്രദ്ധ സിംഗ്, സുലേഖ, ജിതേന്ദ്ര രാഘവ് എന്നിവരേയാണ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ ജില്ലയിലെ ബിഹാരിഗഡ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികളെ നേരത്തെ തന്നെ തിരിച്ചറിഞ്ഞെന്നും ഹോളി കാരണം നടപടികളില്‍ കുറച്ച് കാലതാമസം ഉണ്ടായിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.

13 ദിവസം മുമ്പാണ് ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ ജില്ലയിലെ ബിഹാരിഗഡ് പോലീസ് സ്റ്റേഷനില്‍ ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഫെബ്രുവരി 26 ന് രാത്രിയിലാണ് ഉത്തര്‍പ്രദേശിലെ ഡല്‍ഹിഡെറാഡൂണ്‍ ഹൈവേയിലെ ക്രാഷ് ബാരിയറില്‍ ഹിന്ദു രക്ഷാ ദളുമായി ബന്ധപ്പെട്ട രണ്ട് സ്ത്രീകള്‍ വര്‍ഗീയ മുദ്രാവാക്യങ്ങള്‍ സ്‌പ്രേ ചെയ്തു. സംഭവം അവര്‍ തന്നെ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. വീഡിയോയില്‍, പച്ച വസ്ത്രം ധരിച്ച ഒരു സ്ത്രീ ഹിന്ദിയില്‍ 'മുസ് ലിംകള്‍ക്കുള്ളതല്ല' ('ഈ റോഡ് മുസ്‌ലിംകള്‍ക്കുള്ളതല്ല') എന്ന് എഴുതുന്നു. ബീജ് നിറത്തിലുള്ള ഓറഞ്ച് സ്‌കാര്‍ഫും ധരിച്ച മറ്റൊരു സ്ത്രീ 'ജയ് ശ്രീറാം' എന്ന് ചൊല്ലിക്കൊണ്ട് ഇംഗ്ലീഷില്‍ 'ഈ റോഡ് മുസ് ലിമിന് അനുവദിക്കരുത്' എന്ന് എഴുതുന്നു. യുപി നമ്പര്‍ പ്ലേറ്റുള്ള ചുവന്ന മാരുതി സ്വിഫ്റ്റിന് സമീപം വെളുത്ത ഷര്‍ട്ട് ധരിച്ച ഒരു പുരുഷനെയും അവരോടൊപ്പം വീഡിയോയില്‍ കാണാം. ഈ ദൃശ്യങ്ങളും വാഹനത്തിന്റെ നമ്പറും പരിശോധിച്ചാണ് പോലിസ് പ്രതികളെ തിരിച്ചറിഞ്ഞത്. കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it