മല്‍സ്യബന്ധനത്തിന് വിദേശകപ്പലുകള്‍ക്ക് അനുമതി; 27ന് തീരദേശ ഹര്‍ത്താല്‍
അന്നേദിവസം ഹാര്‍ബറുകള്‍ സ്തംഭിപ്പിക്കും. തിങ്കളാഴ്ച ഫിഷറിസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.

തിരുവനന്തപുരം: 27ന് തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളി സംഘടനകള്‍. ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് അമേരിക്കന്‍ കമ്പനിയുമായി ധാരണപത്രത്തില്‍ ഒപ്പിട്ടതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അന്നേദിവസം ഹാര്‍ബറുകള്‍ സ്തംഭിപ്പിക്കും. തിങ്കളാഴ്ച ഫിഷറിസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.
അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുടെ പ്രതിനിധികളുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നെന്ന് മന്ത്രി മേഴ്്‌സിക്കുട്ടിയമ്മ നേരത്തെ പറഞ്ഞിരുന്നു. ഇഎംസിസി സംഘത്തെ തിരുവനന്തപുരത്ത് വെച്ച് കണ്ടിരുന്നു. എന്താണ് സംസാരിച്ചതെന്ന് ഓര്‍ക്കുന്നില്ല. ന്യൂയോര്‍ക്കില്‍ വെച്ച് ആരെയും കണ്ടിട്ടുമില്ല, ചര്‍ച്ച നടത്തിയിട്ടുമില്ല എന്നാണ് ഇന്നലെ പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ ഒരുപാട് പേര്‍ വന്നു കണ്ടിട്ടുണ്ട്. ചര്‍ച്ചയിലല്ല, നയത്തില്‍ നിന്നും വ്യതിചലിക്കുകയില്ല എന്നതിലാണ് കാര്യമെന്നും മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് ഇങ്ങനെ തരംതാഴുന്ന കാര്യങ്ങള്‍ പറയുന്നത് അത്ഭുതകരമാണ്. താനാണ് ഫിഷറീസ് നയം ഉണ്ടാക്കിയത്. എല്ലാ ട്രേഡ് യൂണിയനുംകളുമായും ചര്‍ച്ച ചെയ്താണ് നയത്തിന് രൂപം കൊടുത്തത്.
ആ നയത്തില്‍ നിന്നും അണുവിട വ്യതിചലിക്കില്ല. പ്രതിപക്ഷ നേതാവ് എത്ര തലകുത്തി നിന്നാലും ഇത് ഉണ്ടയില്ലാ വെടിയായി പോകുമെന്നും മന്ത്രി അവകാശപ്പെട്ടിരുന്നു. സ്പ്‌നയ്‌ക്കൊപ്പം ചെന്നിത്തല നില്‍ക്കുന്ന ചിത്രം പുറത്തുവന്നില്ലേ. സ്വപ്‌നയുമൊത്ത് ചെന്നിത്തലയുടെ ചിത്രമുള്ളതിനാല്‍ ചെന്നിത്തല സ്വര്‍ണം കടത്തിയെന്ന് പറയാനാവുമോയെന്നും അവര്‍ ചോദിച്ചു.
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകണ്ണൂര് കോര്പറേഷന്റെ മാലിന്യ പ്ലാന്റില് വന് തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്കും;...
28 May 2023 6:01 AM GMTപുതിയ പാര്ലമെന്റ് മന്ദിരം രാജ്യത്തിന് സമര്പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്ക്കാര് സ്കൂളിലെ ഉച്ചക്കഞ്ഞിയില് ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്ഹി സര്വകലാശാലയുടെ ബിരുദ കോഴ്സില് ഗാന്ധിജി പുറത്ത്; സവര്ക്കര്...
28 May 2023 3:36 AM GMT