Sub Lead

കൊറോണ: പരീക്ഷ കേന്ദ്രത്തില്‍ മാസ്‌ക് ധരിക്കാന്‍ സിബിഎസ്ഇ അനുമതി നല്‍കി

ഡല്‍ഹിയില്‍ 19 പേര്‍ക്ക് കോവിഡ് വൈറസ് ബാധിച്ച സാഹചര്യത്തിലാണ് സിബിഎസ്ഇയുടെ നടപടി.

കൊറോണ: പരീക്ഷ കേന്ദ്രത്തില്‍ മാസ്‌ക് ധരിക്കാന്‍ സിബിഎസ്ഇ അനുമതി നല്‍കി
X

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 വൈറസ്(കൊറോണ) പടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളിലും മാസ്‌ക് ധരിക്കാന്‍ അനുമതി നല്‍കി സിബിഎസ്ഇ. ഡല്‍ഹിയില്‍ 19 പേര്‍ക്ക് കോവിഡ് വൈറസ് ബാധിച്ച സാഹചര്യത്തിലാണ് സിബിഎസ്ഇയുടെ നടപടി.

ചൈന, ഇറ്റലി ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് നിലനില്‍ക്കുന്നുണ്ട്. വിദേശത്തുനിന്നെത്തിയവര്‍ക്കു വിമാനത്താവളങ്ങളിലും രാജ്യാതിര്‍ത്തികളിലും നിരീക്ഷണം ശക്തമാക്കി. കൂടുതല്‍ ഐസൊലേ്ഷന്‍ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പ്രമുഖ മൊബൈല്‍ പേയ്‌മെന്റ സര്‍വ്വീസ് കമ്പനിയായ പേടിഎം നോയിഡയിലേയും ഗുരുഗ്രാമിലേയും ഓഫിസുകള്‍ അടച്ചിട്ടു. പേടിഎമ്മിലെ ജീവനക്കാരന് കോവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.

Next Story

RELATED STORIES

Share it