Sub Lead

അമേരിക്കന്‍ സൈനികര്‍ ഇറാന്റെ പിടിയിലെന്ന് അലി ലാരിജാനി

അമേരിക്കന്‍ സൈനികര്‍ ഇറാന്റെ പിടിയിലെന്ന് അലി ലാരിജാനി
X

തെഹ്‌റാന്‍: അമേരിക്കന്‍ സൈനികര്‍ ഇറാന്റെ പിടിയില്‍ ആയെന്ന് ഇറാന്റെ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി. ചില 'അമേരിക്കന്‍ സൈനികരെ തടവുകാരായി പിടിച്ചിട്ടുണ്ടെന്ന് തനിക്ക് റിപ്പോര്‍ട്ട് ലഭിച്ചു. എന്നാല്‍ അവര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായാണ് അമേരിക്ക അവകാശപ്പെടുന്നത്.' സത്യം ഏറെകാലം മറച്ചുവയ്ക്കാന്‍ കഴിയില്ലെന്നും ലാരിജാനി പ്രതികരിച്ചു.

മരണപ്പെട്ട അമേരിക്കന്‍ സൈനികരുടെ യഥാര്‍ത്ഥ കണക്ക് അമേരിക്ക പറയുന്നില്ല എന്നും അലി ലറിജാനി ആരോപിച്ചു. സമാധാന സമീപനം അമേരിക്ക നശിപ്പിച്ചുവെന്ന ഗുരുതര ആരോപണമാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷം എട്ട് ദിവസം പിന്നിട്ടപ്പോള്‍ ഇറാന്‍ നടത്തിയിട്ടുള്ളത്. ശനിയാഴ്ച ഇറാനിലെ ഔദ്യോഗിക ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അലി ലാരിജാനി.

ഇസ്ലാമിക് റിപബ്ലിക് ട്രംപിനെ വെറുതെ വിടില്ലെന്നും അലി ലാരിജാനി കൂട്ടിച്ചേര്‍ത്തു. വെനസ്വേലയോട് ചെയ്തത് ഇറാനോട് ചെയ്യാനാവുമെന്ന കണക്കുകൂട്ടലിലായിരുന്നു ട്രംപെന്നുമാണ് അലി ലാരിജാനി വിമര്‍ശിക്കുന്നത്.

Next Story

RELATED STORIES

Share it