Sub Lead

ഗള്‍ഫ് ശാന്തമാകുന്നു; കുവൈത്തില്‍ ഇന്ന് രാത്രി മുതല്‍ തറാവീഹ് നമസ്‌കാരം ആരംഭിക്കും

ഗള്‍ഫ് ശാന്തമാകുന്നു;  കുവൈത്തില്‍ ഇന്ന് രാത്രി മുതല്‍ തറാവീഹ് നമസ്‌കാരം ആരംഭിക്കും
X

കുവൈത്ത് സിറ്റി: നിലവിലെ സുരക്ഷാ സാഹചര്യം പരിഗണിച്ച് കുവൈത്തിലുടനീളമുള്ള എല്ലാ മസ്ജിദുകളിലും തറാവീഹ്, ഖിയാം നമസ്‌കാരങ്ങള്‍ സമയപരിധിയോടെ നടത്തുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. ഇന്ന് രാത്രി മുതല്‍ തറാവീഹ് നമസ്‌കാരം ആരംഭിക്കും. ഇശാ നമസ്‌കാരത്തിന് ശേഷം 20 മിനിറ്റില്‍ കൂടരുതെന്നാണ് നിര്‍ദേശം. ഖിയാം നമസ്‌കാരം അര്‍ധരാത്രി 12 മണിക്ക് ആരംഭിച്ച് 12:30 ന് അവസാനിക്കും. വിശ്വാസികളുടെ സുരക്ഷയും പൊതുതാല്‍പ്പര്യവും പരിഗണിച്ചാണ് ഈ തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

മേഖലയിലെ സാഹചര്യം പരിഗണിച്ച് കുവൈത്തില്‍ തറാവീഹ് നമസ്‌കാരം താത്കാലികമായി റദ്ദാക്കിയിരുന്നു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് നടപടിയെന്നാണ് ഔഖാഫ് മന്ത്രാലയം അറിയിച്ചിരുന്നത്.

Next Story

RELATED STORIES

Share it