Sub Lead

ഇറാന്‍ ആക്രമണത്തില്‍ യുഎഇയില്‍ പാകിസ്താനി ഡ്രൈവര്‍ കൊല്ലപ്പെട്ടു

ഇറാന്‍ ആക്രമണത്തില്‍ യുഎഇയില്‍ പാകിസ്താനി ഡ്രൈവര്‍ കൊല്ലപ്പെട്ടു
X

ദുബയ്: അയല്‍ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ പ്രസ്താവനക്ക് പിന്നാലെ യുഎഇയുടെ വിവിധയിടങ്ങളില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ ഉണ്ടായി. ആക്രമണത്തില്‍ ഒരു പാക് സ്വദേശിയായ ഡ്രൈവര്‍ കൊല്ലപ്പെട്ടു. വാഹനത്തിനു മേല്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ചാണ് പാക് സ്വദേശി കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.

ദുബയിലെ അല്‍ മറീന, അല്‍ ബര്‍ഷ എന്നിവിടങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായും ദുബയ് മീഡിയ ഓഫീസ് അറിയിച്ചു. ഇന്നലെ വൈകീട്ടോടെ ശക്തമായ ആക്രമണമാണ് അബൂദബിയിലും ദുബൈയിലും ഉണ്ടായത്. യുഎഇയിലെ ആക്രമണങ്ങളില്‍ ഇതുവരെ പരിക്കേറ്റവരുടെ എണ്ണം 112 ആയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Next Story

RELATED STORIES

Share it