Sub Lead

സ്പീക്കര്‍ തിരഞ്ഞെടുപ്പ്: അന്‍വര്‍ സാദത്ത് യുഡിഎഫ് സ്ഥാനാര്‍ഥി

12ാംം തീയതി രാവിലെ പത്തിനാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 11ന് വൈകീട്ട് അഞ്ചുവരെയാണ് നാമനിര്‍ദേശപത്രികാ സമര്‍പ്പിക്കാനുള്ള സമയം.

സ്പീക്കര്‍ തിരഞ്ഞെടുപ്പ്: അന്‍വര്‍ സാദത്ത് യുഡിഎഫ് സ്ഥാനാര്‍ഥി
X

തിരുവനന്തപുരം: സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ അന്‍വര്‍ സാദത്ത് എംഎല്‍എ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചു. 12ാംം തീയതി രാവിലെ പത്തിനാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 11ന് വൈകീട്ട് അഞ്ചുവരെയാണ് നാമനിര്‍ദേശപത്രികാ സമര്‍പ്പിക്കാനുള്ള സമയം.

മന്ത്രിയായി നിയമിതനായ എം ബി രാജേഷ് രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എ എന്‍ ഷംസീര്‍ മല്‍സരിക്കും. ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിക്കും. സ്പീക്കറെ ഡെപ്യുട്ടി സ്പീക്കര്‍ പ്രഖ്യാപിക്കും.

Next Story

RELATED STORIES

Share it