Kerala

തോക്ക് ചൂണ്ടി പണം അപഹരിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍

പൂണിത്തുറ ചക്കരപ്പറമ്പ് പുല്‍ പറമ്പ് റോഡില്‍ പുറക്കാട്ടില്‍ വീട്ടില്‍ തംസ് എന്ന് വിളിക്കുന്ന നിധിന്‍ ആന്റണി (33), ചേരാനല്ലൂര്‍ ചിറ്റൂര്‍ ഹോളി ഫാമിലി ചര്‍ച്ച് ഭാഗത്തുള്ള പള്ളിക്ക വീട്ടില്‍ ആന്റണി റിജോയ് (35), ഇടുക്കി രാജകുമാരി കൊല്ലാര്‍മാലില്‍ വീട്ടില്‍ എല്‍ദോ മാത്യു (43 )എന്നിവരാണ് പിടിയിലായത്

തോക്ക് ചൂണ്ടി പണം അപഹരിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍
X

കൊച്ചി: സ്വര്‍ണ്ണാഭരണ കട നടത്തുന്ന ഇടുക്കി സ്വദേശിയുടെ കാര്‍ തടഞ്ഞ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം അപഹരിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍കൂടി കോതമംഗലം പോലീസിന്റെ പിടിയിലായി. പൂണിത്തുറ ചക്കരപ്പറമ്പ് പുല്‍ പറമ്പ് റോഡില്‍ പുറക്കാട്ടില്‍ വീട്ടില്‍ തംസ് എന്ന് വിളിക്കുന്ന നിധിന്‍ ആന്റണി (33), ചേരാനല്ലൂര്‍ ചിറ്റൂര്‍ ഹോളി ഫാമിലി ചര്‍ച്ച് ഭാഗത്തുള്ള പള്ളിക്ക വീട്ടില്‍ ആന്റണി റിജോയ് (35), ഇടുക്കി രാജകുമാരി കൊല്ലാര്‍മാലില്‍ വീട്ടില്‍ എല്‍ദോ മാത്യു (43 )എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ഇടുക്കി രാജാക്കാട് സ്വര്‍ണ്ണാഭരണ കട നടത്തുന്ന ബെഷി എന്നയാള്‍ സ്വര്‍ണ്ണം വാങ്ങുവാനായി കാറില്‍ രാജകമാരിയില്‍ നിന്നും തൃശൂര്‍ക്ക് പോയ സമയത്ത് തങ്കളം മാര്‍ ബസേലിയോസ് ദന്തല്‍ കോളേജിനു സമീപം വെച്ച് പ്രതികള്‍ ഓടിച്ചു വന്ന കാര്‍ ബെഷിയുടെ കാറിനെ വട്ടം വെച്ച് ഇയാളെ ഭീഷണിപ്പെടുത്തുകയായിരുന്നു. സ്വര്‍ണ്ണം വാങ്ങാനായി പണവുമായിട്ടാണ് ബെഷി സഞ്ചരിക്കുന്നതെന്ന വിവരമറിഞ്ഞ് അത് തട്ടിയെടുക്കുന്നതിനാണ് രണ്ട് കാറുകളിലായി വന്ന പ്രതികള്‍ ശ്രമിച്ചത്. എന്നാല്‍ കടയുടമയുടെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ ഇവരുടെ ശ്രമം പരാജയപ്പെടുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

കേസിലെ ഒന്നാം പ്രതിയായ സാബുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഏഴു പേര്‍ പ്രതികളായ ഈ കേസില്‍ മൂന്ന് പേരെ കൂടി ഇനി അറസ്റ്റ് ചെയ്യുവാനുണ്ടെന്ന് പോലിസ് പറഞ്ഞു. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ മേല്‍നോട്ടത്തില്‍ രൂപികരിച്ച അന്വേഷണ സംഘത്തില്‍ മൂവാറ്റുപുഴ ഡിവൈഎസ്പി സി ജി സനില്‍കുമാര്‍, കോതമംഗലം ഇന്‍സ്‌പെക്ടര്‍ ബി അനില്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ പി ഡി അനുപ് മോന്‍, രാജേഷ് എഎസ്‌ഐമാരായ ഷിബു, സിദ്ധാര്‍ഥന്‍ നമ്പ്യാര്‍, രഘുനാഥ്, ബിജു ജോണ്‍, നൗഷാദ്, സിപിഒമാരായ അനൂപ്, രഞ്ചിത്ത്, ദിലീപ് ശ്രീജിത്ത്, റിതേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it