ഇന്ന് കീഴടങ്ങണം; ഷഫീഖ് അല്‍ഖാസിമിക്ക് പോലിസിന്റെ അന്ത്യശാസനം
ഖാസിമിയെ രക്ഷപെടാന്‍ സഹായിച്ചുവെന്ന് ആരോപിച്ച് മൂന്ന് സഹോദരങ്ങള്‍ പോലിസ് കസ്റ്റഡിയിലാണ്. ഇവരെ അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്പി അശോകന്‍ ഇന്ന് വിശദമായി ചോദ്യം ചെയ്യും.

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്തതോടെ ഒളിവില്‍ പോയ പ്രഭാഷകനായ ഷഫീഖ് അല്‍ഖാസിമിക്കായി പോലിസ് സംസ്ഥാനത്തുടനീളം തിരച്ചില്‍ ഊര്‍ജിതമാക്കി. ഇന്ന് കീഴടങ്ങണമെന്ന് ഷഫീഖ് അല്‍ഖാസിമിക്ക് പോലിസ് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. ഇദ്ദേഹത്തിന് രക്ഷപെടാന്‍ സഹായം നല്‍കിയെന്ന് ആരോപിച്ചു മൂന്ന് സഹോദരങ്ങള്‍ പോലിസ് കസ്റ്റഡിയിലാണ്. ഇവരെ അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്പി അശോകന്‍ ഇന്ന് വിശദമായി ചോദ്യം ചെയ്യും.
ഷഫീഖ് ഖാസിമിയുടെ വാഹനമായ ഇന്നോവ പെരുമ്പാവൂരിലെ വീട്ടിലുണ്ടെന്നാണ് സഹോദരങ്ങള്‍ മൊഴി നല്‍കിയിരുന്നത്. ഇതേതുടര്‍ന്ന് പോലിസ് പരിശോധന നടത്തിയെങ്കിലും പെരുമ്പാവൂരിലെ വീട്ടില്‍ നിന്നും വാഹനം കണ്ടെത്താനായില്ല. പിന്നീട് വൈറ്റില ഹബ്ബിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്നും ഇന്നോവ കണ്ടെത്തി. അതേസമയം, ഖാസിമിയുടെ മറ്റൊരു സഹോദരനായ നൗഷാദിനായി പോലിസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ സംരക്ഷണയിലാണ് ഖാസിമി ഉള്ളതെന്നാണ് പോലിസിന് ലഭിച്ചിട്ടുള്ള സൂചന. വൈറ്റില ഹബ്ബില്‍ ഇന്നോവ പാര്‍ക്ക് ചെയ്തശേഷം ബസില്‍ കയറി രക്ഷപ്പെട്ടുവെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലെടുത്ത വാഹനം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലിസ് അറിയിച്ചു.
അതേസമയം ഖാസിമി ഇന്ന് തന്നെ കീഴടങ്ങുമെന്ന് അഭിഭാഷകന്‍ അറിയിച്ചു. ഇന്നലെ ഇമാമിന് വേണ്ടി പോലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കാനായി നല്‍കിയ വക്കാലത്ത് അഭിഭാഷകനില്‍ നിന്ന് ഇമാം തിരികെ വാങ്ങിയിരുന്നു.
RELATED STORIES
രാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMTറമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMTരണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം; ഏപ്രില്‍ ഒന്നിന്...
22 March 2023 1:08 PM GMTകൊവിഡ് കേസുകളില്‍ വര്‍ധനവ്; ആശുപത്രിയിലെത്തുന്നവര്‍ക്ക് മാസ്ക്...
22 March 2023 10:16 AM GMTപാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്‍
22 March 2023 9:25 AM GMT