Latest News

അതിര്‍ത്തി ചെക്‌പോസ്റ്റില്‍ രണ്ടു പോലിസുകാര്‍ വെടിയേറ്റ് മരിച്ച നിലയില്‍

അതിര്‍ത്തി ചെക്‌പോസ്റ്റില്‍ രണ്ടു പോലിസുകാര്‍ വെടിയേറ്റ് മരിച്ച നിലയില്‍
X

ഗുര്‍ദാസ്പൂര്‍: പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയിലെ അഡിയാന്‍ ഗ്രാമത്തില്‍ രണ്ടു പോലിസ് ഉദ്യോഗസ്ഥരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഗുര്‍നാം സിംഗ്, ഹോം ഗാര്‍ഡ് അശോക് കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ആദ്യ ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലായിരുന്ന ഇരുവരുടെയും മൃതദേഹങ്ങള്‍ ചെക്‌പോസ്റ്റില്‍ നിന്ന് അല്‍പ്പം മാറി കിടന്ന നിലയിലാണ് കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ദോരംഗ്ല പോലിസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസറായിരുന്നു ഗുര്‍നാം സിംഗ്. തര്‍ക്കത്തെത്തുടര്‍ന്ന് ഇരുവരും പരസ്പരം വെടിവച്ചതാകാമെന്ന തരത്തിലുള്ള പ്രാദേശിക റിപോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും, ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. സംഭവസ്ഥലത്ത് ശാസ്ത്രീയ പരിശോധനകള്‍ പുരോഗമിക്കുകയാണെന്നും വിശദമായ അന്വേഷണത്തിന് ശേഷമേ സംഭവത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകൂ എന്നും പോലിസ് ഓഫീസര്‍ ബനാര്‍സി ദാസ് അറിയിച്ചു.

Next Story

RELATED STORIES

Share it