Football

കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഹോം ഗ്രൗണ്ടില്‍ ഇറങ്ങുന്നു; എതിരാളികള്‍ മുംബൈ സിറ്റി

കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഹോം ഗ്രൗണ്ടില്‍ ഇറങ്ങുന്നു; എതിരാളികള്‍ മുംബൈ സിറ്റി
X

കൊച്ചി: ഇടവേളയ്ക്ക് ശേഷം ഐഎസ്എല്‍ ഫുട്ബോള്‍ ആരാവങ്ങളിലേക്ക് കൊച്ചി നഗരം വീണ്ടും ഉണരുന്നു. ഇന്ന് സീസണിലെ ആദ്യ ഹോം പോരാട്ടത്തിനു കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ കളിക്കാനിറങ്ങും. എതിരാളികള്‍ മുംബൈ സിറ്റി എഫ്സി. ആദ്യ മല്‍സരത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനോടു പരാജയപ്പെട്ടതിന്റെ ക്ഷീണം തീര്‍ത്ത് ടൂര്‍ണമെന്റിലേക്ക് ശക്തമായി തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് ടീം. മുംബൈ സിറ്റി എഫ്സി ആദ്യ മല്‍സരത്തില്‍ ചെന്നൈയിന്‍ എഫ്സിയെ വീഴ്ത്തി സീസണ്‍ വിജയത്തോടെ തുടങ്ങിയാണ് എത്തുന്നത്.

രണ്ടാം ജയമാണ് മുംബൈ സിറ്റിയുടെ ലക്ഷ്യം. ആദ്യ കളിയില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ സെല്‍ഫ് ഗോളില്‍ കടന്നുകൂടുകയായിരുന്നു മുന്‍ ചാംപ്യന്മാര്‍. നേര്‍ക്കുനേര്‍ കണക്കുകളില്‍ മുംബൈക്കാണ് മുന്‍തൂക്കം. 23 മല്‍സരങ്ങളില്‍ 11 ജയം. ബ്ലാസ്റ്റേഴ്‌സ് ആറെണ്ണത്തില്‍ ജയിച്ചപ്പോള്‍ ആറ് മല്‍സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.

മല്‍സരം ഇന്ന് കൊച്ചിയില്‍ നടക്കുമോ എന്ന കാര്യത്തില്‍ നേരത്തെ ആശങ്ക നിലനിന്നിരുന്നു. കലൂര്‍ സ്റ്റേഡിയത്തിലെ വാടക സംബന്ധിച്ച അനിശ്ചിതത്വമാണ് മല്‍സരം നടക്കുമോ എന്ന കാര്യം സംശയത്തിലാക്കിയത്. വാടക കൂട്ടി ചോദിച്ച ജിസിഡിഎ നടപടിയാണ് അവസാന നിമിഷം പ്രതിസന്ധി സൃഷ്ടിച്ചത്. നേരത്തെ ആവശ്യപ്പെട്ടതിലും ഇരട്ടി തുകയാണ് ജിസിഡിഎ ഇ മെയില്‍ മുഖേന ആവശ്യപ്പെട്ടത്.

എന്നാല്‍, ആവശ്യപ്പെട്ട തുകയുടെ ഒരുഭാഗം ഉടന്‍ അടയ്ക്കാമെന്നും, ബാക്കി തുകയ്ക്ക് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് സാവകാശം ചോദിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജിഡിഡിഎ സ്റ്റേഡിയം വിട്ടു നല്‍കാന്‍ തയ്യാറായത്. ഇതോടെയാണ് മല്‍സരം നടക്കുമെന്നു അധികൃതര്‍ വ്യക്തമാക്കുന്നത്. ഒരാഴ്ചയ്ക്കകം മുഴുവന്‍ തുകയും ഒടുക്കണം എന്നാണ് ജിസിഡിഎയുടെ നിര്‍ദേശം.



Next Story

RELATED STORIES

Share it