Latest News

വേളി തീരക്കടലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

വേളി തീരക്കടലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
X

കഴക്കൂട്ടം: തിരുവനന്തപുരം വേളി തീരക്കടലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ വേളിയില്‍ നിന്ന് മല്‍സ്യബന്ധനത്തിന് പോയ മല്‍സ്യത്തൊഴിലാളികളാണ് ഏകദേശം 55 വയസ്സോളം പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കടലില്‍ ഒഴുകുന്നത് കണ്ടത്. രണ്ടുദിവസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹമാണെന്ന് പ്രാഥമിക വിലയിരുത്തല്‍.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് തുമ്പ പോലിസ് സ്ഥലത്തെത്തി മല്‍സ്യത്തൊഴിലാളികളുടെ സഹായത്തോടെ മൃതദേഹം കരയില്‍ എത്തിച്ചു. രണ്ടു കൈകളും മുണ്ടുപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

കൈവിരലില്‍ വോട്ട് രേഖപ്പെടുത്തിയ മഷിയും കഴുത്തില്‍ കൊന്തയും കണ്ടെത്തിയതായി പോലിസ് അറിയിച്ചു. ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. അസ്വാഭാവിക മരണത്തിന് തുമ്പ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it