സെമി ഹൈസ്പീഡ് റെയില്‍: ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങുന്നു

23 Jan 2020 11:27 AM GMT
സാധ്യതാ പഠന റിപ്പോര്‍ട്ട് പ്രകാരം 1226 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. എന്നാല്‍, നിലവിലുള്ള റെയില്‍വേ ലൈനിന് സമാന്തരമായി പുതിയ പാത പോകുന്ന ഭാഗത്ത് റെയില്‍വേക്കുള്ള അധിക ഭൂമി ഈ പദ്ധതിക്ക് ഉപയോഗിക്കാമെന്ന് റെയില്‍വേ മന്ത്രാലയം സമ്മതിച്ചിട്ടുണ്ട്.

രാജ്ഭവനിൽ ജോലിക്കുപോയ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി

23 Jan 2020 10:36 AM GMT
അടുത്തിടെയായി കുടുംബശ്രീ അംഗങ്ങൾ ചെയ്യേണ്ട ജോലികൾ ചെയ്യിക്കുന്നതും അമിതമായ ഡ്യൂട്ടികൾ നൽകുന്നതും വിനോദിനെ അസ്വസ്ഥനാക്കിയിരുന്നതായി പരാതി ഉയർന്നിരുന്നു.

പൾസ് പോളിയോ: 97 ശതമാനം കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കി

23 Jan 2020 9:33 AM GMT
മുന്‍ വര്‍ഷത്തില്‍ 96.6 ശതമാനം കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കിയിരുന്നത്. ഏറ്റവും കുറവുള്ള മലപ്പുറം ജില്ലയില്‍ 91 ശതമാനം കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കാനായി.

സിസിപി ഹോമിയോ റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

23 Jan 2020 9:24 AM GMT
മാർക്ക്‌ലിസ്റ്റ് അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് വിതരണം ചെയ്യും.

നിയമസഭാ സമിതി യോഗം 27ന് പത്തനംതിട്ടയിൽ

23 Jan 2020 8:16 AM GMT
പത്തനംതിട്ടയിൽ നിന്ന് ലഭിച്ചതും സമിതിയുടെ പരിഗണനയിലുള്ളതുമായ ഹർജികളിൽ ഉദ്യോഗസ്ഥരിൽ നിന്നും ഹരജിക്കാരിൽ നിന്നും തെളിവെടുക്കും.

പ്രളയത്തോടൊത്തു പോകുന്ന വികസന ശൈലി രൂപപ്പെടുത്തണം: മുഖ്യമന്ത്രി

23 Jan 2020 8:04 AM GMT
പ്രളയജല നിയന്ത്രണത്തിനും ശാസ്ത്രീയ ജല മാനേജ്‌മെന്റിനും വേണ്ട നയം രൂപീകരിക്കുമ്പോൾ നാട്ടിലെ പരമ്പരാഗത അറിവുകളും പ്രാദേശിക സവിശേഷതകളും പരിഗണിച്ചായിരിക്കണം പരിഹാരമാർഗങ്ങൾ നിശ്ചയിക്കേണ്ടത്.

ജനസംഖ്യാ കണക്കെടുപ്പിന്റെ ആദ്യഘട്ടം ഏപ്രിൽ, മേയ് മാസങ്ങളിൽ

23 Jan 2020 6:00 AM GMT
ജനസംഖ്യ കണക്കെടുപ്പും ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻപിആർ) പുതുക്കലും തമ്മിൽ ബന്ധമില്ലെന്നും രണ്ടും വ്യത്യസ്ത പ്രക്രിയകളാണെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

കൊറോണ വൈറസ്: സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

22 Jan 2020 7:55 AM GMT
കേരളത്തിലെ എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൈനയില്‍ പോയി തിരിച്ചു വന്നവര്‍ അതത് ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെടണം.

നിയമസഭാ സമ്മേളനം 29 മുതല്‍; നഗരസഭകള്‍ക്ക് ലോകബാങ്ക് സഹായം

22 Jan 2020 7:33 AM GMT
പാലക്കാട് ജില്ലയിലെ ശൈവ വെള്ളാള (ചേരകുല വെള്ളാള, കാര്‍കാര്‍ത്ത വെള്ളാള, ചോഴിയ വെള്ളാള, പിള്ളൈ) സമുദായത്തെ സംസ്ഥാന പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

വ്യവസായ ഇടനാഴി: ഷെയര്‍ ഹോള്‍ഡേഴ്സ് എഗ്രിമെന്‍റ് അംഗീകരിച്ചു

22 Jan 2020 7:23 AM GMT
ചെന്നൈ - ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂരില്‍ നിന്നും കൊച്ചിയിലേയ്ക്ക് ദീര്‍ഘിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഹൈടെക് ഇടനാഴി വികസിപ്പിക്കുന്നത്.

തദ്ദേശ വോട്ടർപട്ടിക: പ്രവാസികൾക്ക് പേര് ചേർക്കാൻ അവസരം

22 Jan 2020 2:30 AM GMT
കമ്മീഷൻ യോഗ്യതാ തീയതിയായി നിശ്ചയിച്ച ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സു പൂർത്തിയായതും വിദേശ രാജ്യത്ത് താമസിക്കുന്നതും ആ രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചിട്ടില്ലാത്തവരുമായിരിക്കണം അപേക്ഷകർ.

ഡി​ജി​പി​ ജേ​ക്ക​ബ് തോ​മ​സി​നെ എ​ഡി​ജി​പി​യാ​യി ത​രം​താ​ഴ്ത്തും

22 Jan 2020 2:26 AM GMT
പദവിയിലിരിക്കെ നി​ര​ന്ത​ര​മാ​യ ച​ട്ട​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്തുവെന്ന് ആ​രോ​പി​ച്ചാ​ണ് ന​ട​പ​ടി. ഇ​ത് സം​ബ​ന്ധി​ച്ച ശി​പാ​ർ​ശ സം​സ്ഥാ​നം കേ​ന്ദ്ര​ത്തി​നു കൈ​മാ​റി. ജേ​ക്ക​ബ് തോ​മ​സി​നോ​ട് സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം തേ​ടും.

കിഫ്ബി: 4014 കോടിയുടെ 96 പുതിയ പ്രവൃത്തികൾക്ക് അംഗീകാരം

21 Jan 2020 11:41 AM GMT
വ്യവസായ പാർക്കുകൾക്കും ദേശീയപാതയ്ക്കും സ്ഥലം ഏറ്റെടുക്കുന്നതിനുമുള്ള തുക ഉൾപ്പെടെ കിഫ്ബി അംഗീകരിച്ച പദ്ധതികളുടെ ആകെ അടങ്കൽ 53,678.01 കോടി രൂപയായി.

തിരുവനന്തപുരത്ത് 27ന് പ്രാദേശിക അവധി

21 Jan 2020 11:10 AM GMT
ബീമാപ്പള്ളി ഉറൂസ് പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്.

വിനോദസഞ്ചാരികളുടെ മരണം: നേപ്പാൾ പോലിസിന്റെ സഹായം തേടി

21 Jan 2020 11:05 AM GMT
പോസ്റ്റ്മോർട്ടം ഉൾപ്പടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനാണ് നേപ്പാൾ പോലിസിന്റെ സഹായം തേടിയത്.

തദ്ദേശ സ്ഥാപനങ്ങൾ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ വിമർശനം

21 Jan 2020 9:58 AM GMT
വ്യവസായിക നിക്ഷേപങ്ങൾ നിരുത്സാഹപ്പെടുത്തുന്ന തദ്ദേശ സ്ഥാപനങ്ങളുടെ സമീപനം മാറണം.

തദ്ദേശവാർഡ് വിഭജനം രാഷ്ട്രീയ പ്രേരിതമല്ലെന്ന് മന്ത്രി എ കെ ബാലൻ

21 Jan 2020 9:15 AM GMT
യുഡിഎഫിന്‍റെ കാലത്താണ് രാഷ്ട്രീയനേട്ടത്തിനായി വാര്‍ഡുകള്‍ വിഭജിച്ചത്. അന്ന് വീട്ടിലെ കിടപ്പുമുറി പോലും വിഭജിച്ചു. വീട്ടിലെ കക്കൂസ് ഒരു ഭാഗത്തും വീട് മറ്റൊരു ഭാഗത്തുമായിരുന്നുവെന്നും മന്ത്രി പരിഹസിച്ചു.

നേപ്പാളിലെ ഹോട്ടൽ മുറിയിൽ എട്ടു മലയാളികൾ മരിച്ച നിലയിൽ

21 Jan 2020 8:45 AM GMT
തണുപ്പകറ്റാൻ ഇവർ മുറിയിലെ ഗ്യാസ് ഹീറ്റർ ഉപയോഗിച്ചിരുന്നു. ഇതേത്തുടർന്ന് ശ്വാസം മുട്ടി മരിച്ചതാവാമെന്നാണ് കരുതപ്പെടുന്നത്.

കേന്ദ്രത്തിനെതിരെ ഹരജി നൽകുമ്പോൾ ഗവർണറെ അറിയിക്കേണ്ട ഭരണഘടനാ ബാധ്യത സർക്കാരിനില്ല: പി സദാശിവം

21 Jan 2020 6:15 AM GMT
ഒരു സുപ്രധാന നിയമനിർമ്മാണത്തെ ചോദ്യം ചെയ്യുന്നതിനു മുമ്പ് സംസ്ഥാന സർക്കാരിന് മര്യാദയുടെ ഭാഗമായി ഗവർണറെ മുൻകൂട്ടി അറിയിക്കാമായിരുന്നു.

കോൺഗ്രസ് നേതാവിനെ പാർട്ടി ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

21 Jan 2020 6:07 AM GMT
ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 45 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടിച്ചെടുത്തു

21 Jan 2020 2:06 AM GMT
ബംഗളൂരു എക്സ്പ്രസിലേക്ക് പോകാന്‍ വന്ന യാത്രക്കാരാനായ ഗംഗരാജുവില്‍ നിന്നാണ് പണം പിടികൂടിയത്.

കേരളം- നെതര്‍ലന്‍റ്സ് സഹകരണം: മേല്‍നോട്ട സമിതി രൂപീകരിക്കും

21 Jan 2020 1:11 AM GMT
ഇന്ത്യയിലെ നെതര്‍ലന്‍റ്സ് അംബാസഡര്‍ മാര്‍ട്ടിന്‍ വാന്‍ഡെന്‍ ബെര്‍ഗുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം.

തിരുവനന്തപുരം എയര്‍പോര്‍ട്ട് റോഡ് വികസനത്തിന് 13 കോടി

21 Jan 2020 1:05 AM GMT
വാര്‍ഷിക അറ്റകുറ്റ പണികള്‍ക്ക് രണ്ട് മുതല്‍ രണ്ടരകോടി രൂപവരെയാണ് ചിലവ് കണക്കാക്കുന്നത്. ഈ തുക സ്പോണ്‍സര്‍മാര്‍ വഴിയും പരസ്യങ്ങള്‍ വഴിയും കണ്ടെത്തും.

കേരളാ ബാങ്കിന് സഹകാരികളുടെ അംഗീകാരം; മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം കോടിയുടെ ബിസിനസ് ലക്ഷ്യം

21 Jan 2020 12:59 AM GMT
അംഗത്വഘടനയിലുണ്ടായ മാറ്റവും പുതിയ ലോഗോയും കേരള ബാങ്ക് എന്ന ബ്രാന്‍ഡ് നെയിമും യോഗം അംഗീകരിച്ചു.

ലാഭക്കൊതി മാത്രമുള്ള ബാങ്കുകൾക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്ക്: മുഖ്യമന്ത്രി

20 Jan 2020 7:52 AM GMT
കേരളത്തിലെ ഒന്നാമത്തെ ബാങ്കാകാൻ കേരളബാങ്കിന് അധികകാലം വേണ്ടിവരില്ല. നിലവിൽ രണ്ടാമത്തെ വലിയ ബാങ്കാണിത്. 1216 ശാഖകളും 1,53,000 കോടി നിക്ഷേപവുമുള്ള എസ്ബിഐയാണ് ഒന്നാമത്.

സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച സംഭവം; യുവാക്കള്‍ പിടിയില്‍

20 Jan 2020 7:45 AM GMT
മണമ്പൂർ പാർത്തുക്കോണം ക്ഷേത്രത്തിനു സമീപത്തെ വീട്ടില്‍ മോഷണം നടത്തിയ നാലുപേരാണ് പിടിയിലായത്.

എട്ടാം ക്ലാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

20 Jan 2020 7:38 AM GMT
വീട്ടിലുള്ളവർ പുറത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് അഭിനവിനെ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്.

പൗരത്വഭേദഗതി നിയമം: ഗവര്‍ണറുമായി ചീഫ് സെക്രട്ടറി കൂടിക്കാഴ്ച നടത്തി

20 Jan 2020 7:17 AM GMT
റൂള്‍സ് ഓഫ് ബിസിനസ് ലംഘിച്ചിട്ടില്ലെന്ന സര്‍ക്കാര്‍ നിലപാട് ഗവര്‍ണറെ ചീഫ് സെക്രട്ടറി അറിയിച്ചു.

ഗവർണറേയും മുഖ്യമന്ത്രിയേയും വിമർശിച്ച് ഒ രാജഗോപാൽ എംഎൽഎ

20 Jan 2020 6:30 AM GMT
ഗവർണറും മുഖ്യമന്ത്രിയും സംയമനം പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം.

എന്‍പിആര്‍, എൻസിആർ കേരളത്തില്‍ നടപ്പാക്കില്ല; സഹകരിക്കില്ല

20 Jan 2020 6:00 AM GMT
എന്നാല്‍ സെന്‍സസ് പ്രക്രിയയുമായി സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കും. സെ​ൻ​സ​സി​ൽ​നി​ന്ന് ര​ണ്ടു ചോ​ദ്യ​ങ്ങ​ൾ സം​സ്ഥാ​നം ഒ​ഴി​വാ​ക്കും. ജ​ന​ന​തീ​യ​തി, മാ​താ​പി​താ​ക്ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ഒ​ഴി​വാ​ക്കു​ക.

​തദ്ദേശഭരണ വാ​ർ​ഡ് വി​ഭ​ജ​ന ബി​ല്ലി​ന്‍റെ ക​ര​ടി​ന് മന്ത്രിസഭയുടെ അംഗീകാരം

20 Jan 2020 5:15 AM GMT
ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​റും പൗ​ര​ത്വ ര​ജി​സ്റ്റ​റും കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കി​ല്ല. സ​ർ​ക്കാ​ർ തീ​രു​മാ​നം സെ​ൻ​സ​സ് ഡ​യ​റ​ക്ട​റെ അ​റി​യി​ക്കും. സെ​ൻ​സ​സി​ൽ​നി​ന്ന് ര​ണ്ടു ചോ​ദ്യ​ങ്ങ​ൾ സം​സ്ഥാ​നം ഒ​ഴി​വാ​ക്കും.

പൗരത്വനിഷേധം: ചെറുത്തുനിൽപ് കൂടുതൽ ശക്തമാക്കുമെന്ന പ്രഖ്യാപനവുമായി സിപിഎം

19 Jan 2020 2:18 PM GMT
മൂന്നു ദിവസമായി തിരുവനന്തപുരത്ത് നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് പുത്തരിക്കണ്ടം മൈതാനിയിൽ സംഘടിപ്പിച്ച നയവിശദീകരണ യോഗത്തിൽ നഗരം സ്തംഭിപ്പിക്കും വിധത്തിൽ ജനം ഒഴുകിയെത്തി.

ഗ​വ​ർ​ണ​ർ പ​ദ​വി സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മി​ല്ല: സീതാറാം യെച്ചൂരി​

19 Jan 2020 11:54 AM GMT
പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാക്കും. ​വീ​ടു​ക​ള്‍ തോ​റും ക​യ​റി ജ​ന​ങ്ങ​ളെ ബോ​ധ​വ​ല്‍​ക്ക​രി​ക്കാ​ൻ ശ്ര​മം ന​ട​ത്തും.

സോളാര്‍ കേസിന്റെ വിശദാംശങ്ങള്‍ തേടി കേന്ദ്ര ഏജന്‍സികള്‍ സമീപിച്ചതായി സരിത എസ് നായര്‍

19 Jan 2020 10:15 AM GMT
ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, ഹെെബി ഈഡൻ തുടങ്ങി കോൺ​ഗ്രസിന്റെ നേതാക്കള്‍ പ്രതികളായ കേസിന്‍റെ വിശദാംശങ്ങളാണ് ചോദിച്ചത്.

എംജിയിലെ ക്രമക്കേടുകൾ ശ്രദ്ധക്കുറവ് കാരണമെന്ന് വിസി

19 Jan 2020 7:58 AM GMT
ഇനി മുതല്‍ സര്‍വ്വകലാശാല നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസരിച്ചേ പ്രവര്‍ത്തിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വനിയമ ഭേദഗതി: വിദ്യാര്‍ഥി സമരങ്ങള്‍ ഏറ്റെടുക്കില്ല; പിന്തുണ നല്‍കുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി

19 Jan 2020 7:49 AM GMT
പൗരത്വനിയമ ഭേദഗതിക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലമില്ലാതെയാണ് വിദ്യാര്‍ത്ഥികളും യുവാക്കളും തെരുവിലിറങ്ങിയത്. അത്തരം സമരങ്ങള്‍ ആ നിലയില്‍ നടക്കട്ടെ.
Share it
Top