വിവാദ പോലിസ് നിയമ ഭേദഗതി സർക്കാർ പിൻവലിച്ചു
ഭേദഗതി റദ്ദാക്കാനുള്ള ഓർഡിനൻസ് ഗവർണറുടെ അംഗീകാരത്തിന് അയയ്ക്കും. മാധ്യമ സ്വാതന്ത്ര്യം ഹനിക്കാനുള്ള നീക്കം വിവാദമായതോടെ തീരുമാനം.
BY SDR24 Nov 2020 10:30 AM GMT

X
SDR24 Nov 2020 10:30 AM GMT
തിരുവനന്തപുരം: വിവാദ പോലിസ് നിയമ ഭേദഗതി സർക്കാർ പിൻവലിച്ചു. പിൻവലിക്കാനുള്ള ശുപാർശ ഇന്നു ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു. കടുത്ത പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് സർക്കാർ തീരുമാനം.
ഭേദഗതി റദ്ദാക്കാനുള്ള ഓർഡിനൻസ് ഗവർണറുടെ അംഗീകാരത്തിന് അയയ്ക്കും. മാധ്യമങ്ങളുടെയും വ്യക്തികളുടേയും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കാനുള്ള നീക്കം വിവാദമായതോടെ തീരുമാനം. പൊതുസമൂഹവും മാധ്യമങ്ങളും എതിർപ്പുമായി രംഗത്തുവന്നതോടെ സർക്കാർ പ്രതിസന്ധിയിലായി. സി പി എം കേന്ദ്ര നേതൃത്വവും എതിർപ്പ് പ്രകടിപ്പിച്ചതോടെ സർക്കാർ വിവാദ തീരുമാനത്തിൽ നിന്നും പിന്തിരിയുകയായിരുന്നു.
പോലിസ് നിയമ ഭേദഗതിയിൽ സർക്കാരിന് ജാഗ്രത കുറവുണ്ടായെന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ തീരുമാനം. സർക്കാരിന് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടി വരും.
Next Story
RELATED STORIES
മുഖ്യമന്ത്രിക്കെതിരെ വീണ്ടും സ്വപ്ന സുരേഷ്;മുഖ്യമന്ത്രി നിയമ സഭയില്...
29 Jun 2022 1:51 PM GMTവൈക്കം മുഹമ്മദ് ബഷീര് സ്മാരക നിര്മാണോദ്ഘാടനം ജൂലൈ മൂന്നിന്
29 Jun 2022 1:47 PM GMTവൈദ്യുതി ബില് അടയ്ക്കാനുള്ള സമയം നീട്ടണം: പി ജമീല
29 Jun 2022 1:31 PM GMTസുന്നി ജമാഅത്ത് കണ്വന്ഷന് ഉദ്ഘാടനം നാളെ കല്പ്പറ്റയില്
29 Jun 2022 1:29 PM GMTടി ശിവദാസമേനോന് നാടിന്റെ അന്ത്യാഞ്ജലി
29 Jun 2022 1:28 PM GMTരാമായണം രചിച്ചത് ആദിവാസിയായ വാല്മീകി, മഹാഭാരതം എഴുതിയത്...
29 Jun 2022 1:25 PM GMT