Latest News

മഞ്ചേരിയില്‍ എംഡിഎംഎയുമായി നാലുപേര്‍ കസ്റ്റഡിയില്‍

മഞ്ചേരിയില്‍ എംഡിഎംഎയുമായി നാലുപേര്‍ കസ്റ്റഡിയില്‍
X

മലപ്പുറം: മഞ്ചേരിയില്‍ രണ്ടിടങ്ങളിലായി നടന്ന പരിശോധനയില്‍ എംഡിഎംഎയുമായി നാലുപേരെ പോലിസ് പിടികൂടി. മഞ്ചേരി മുള്ളമ്പാറ കോണിക്കല്ലില്‍ നിന്നും മെഡിക്കല്‍ കോളജ് പരിസരത്തുനിന്നുമാണ് ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്.

കോണിക്കല്ലില്‍ നടത്തിയ പരിശോധനയില്‍ 43 ഗ്രാം എംഡിഎംഎയുമായി മൂന്നുപേരാണ് പിടിയിലായത്. മമ്പാട് ഓടായിക്കല്‍ സ്വദേശി ഷുഹൈബ്, പന്തല്ലൂര്‍ കടമ്പോട് സ്വദേശി നാസര്‍, വാണിയമ്പലം സ്വദേശി സാജിദ് എന്നിവരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. കൂടാതെ മഞ്ചേരി മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്ന് എടക്കര സ്വദേശി പ്രകാശിനെ പോലിസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കല്‍ നിന്ന് 4.30 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.

Next Story

RELATED STORIES

Share it