Thiruvananthapuram

ബീമാപ്പള്ളി ഈസ്റ്റ് വാർഡിൽ വാശിയേറിയ പോരാട്ടം; പ്രചരണ രംഗത്ത് ബഹുദൂരം മുന്നിൽ എസ്ഡിപിഐ

എസ്ഡിപിഐക്ക് വേണ്ടി മുത്തലിഫ് ഉസ്താദും ലീഗിനായി സജീന ടീച്ചറും എൽഡിഎഫിനായി സുധീറും ജനവിധി തേടുന്നു.

ബീമാപ്പള്ളി ഈസ്റ്റ് വാർഡിൽ വാശിയേറിയ പോരാട്ടം; പ്രചരണ രംഗത്ത് ബഹുദൂരം മുന്നിൽ എസ്ഡിപിഐ
X

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ബീമാപ്പള്ളി ഈസ്റ്റ് വാർഡിൽ ഇക്കുറി വാശിയേറിയ പോരാട്ടം. എസ്ഡിപിഐ, മുസ്ലിം ലീഗ്, സിപിഎം സ്ഥാനാർഥികളാണ് മൽസര രംഗത്തുള്ളത്. മുസ്ലിം ലീഗിൻ്റെ സിറ്റിങ് വാർഡായ ഇവിടെ പ്രാദേശിക വിഷയങ്ങൾ ഉയർത്തിയാണ് സ്ഥാനാർഥികൾ വോട്ടു നേടുന്നത്. എസ്ഡിപിഐക്ക് വേണ്ടി മുത്തലിഫ് ഉസ്താദും ലീഗിനായി സജീന ടീച്ചറും എൽഡിഎഫിനായി സുധീറും ജനവിധി തേടുന്നു.

എസ്ഡിപിഐക്ക് ഏറെ സ്വാധീനമുള്ള വാർഡുകളിൽ ഒന്നാണ് ബീമാപ്പള്ളി ഈസ്റ്റ്. പ്രചരണ രംഗത്ത് ബഹുദൂരം മുന്നിലായ എസ്ഡിപിഐ ഇക്കുറി വിജയം അവകാശപ്പെടുന്നു. ഹൗസ് കാംപയിൻ, പൊതുയോഗങ്ങൾ, കുടുംബ സംഗമങ്ങൾ, വാഹന പ്രചരണജാഥ തുടങ്ങി പ്രചരണ രംഗം കൊഴുപ്പിച്ച് എസ്ഡിപിഐ മുന്നേറ്റം തുടരുകയാണ്. ആസാദ്‌ നഗർ, സുനാമി കോളനി മേഖലയിലാണ് കഴിഞ്ഞദിവസം മുത്തലിഫ് ഉസ്താദ് സന്ദർശനം നടത്തിയത്. ബീമാപ്പള്ളി മെയിൻ റോഡ് ഹക്കീം നഗറിൽ ഇന്ന് വൈകീട്ട് നാലിന് നടക്കുന്ന തിരഞ്ഞെടുപ്പ് കൺവൻഷൻ എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് പി അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. വാർഡിലെ വികസന രംഗത്തെ പിന്നോക്കാവസ്ഥ ഉയർത്തിക്കാട്ടിയാണ് എസ്ഡിപിഐ പ്രചരണം. ജനങ്ങളിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും വിജയം ഉറപ്പാണെന്നും എസ്ഡിപിഐ സ്ഥാനാർഥി പറയുന്നു.

സിറ്റിങ് വാർഡായിട്ടും സ്ഥാനാർഥി നിർണയത്തിൽ ഉടലെടുത്ത തർക്കം ലീഗിന് തുടക്കത്തിലെ തിരിച്ചടിയായിരുന്നു. പാർട്ടിക്കുള്ളിലെ ചേരിപ്പോര് ഇപ്പോഴും തുടരുകയാണ്. വികസനതുടർച്ച ആവശ്യപ്പെട്ടാണ് ലീഗിലെ സജീന ടീച്ചർ വോട്ടു തേടുന്നത്. അതേ സമയം, നഷ്ടപ്പെട്ട വികസനം തിരിച്ചുപിടിക്കാൻ സുധീറിനെ വിജയിപ്പിക്കണമെന്നാണ് എൽഡിഎഫ് ആവശ്യപ്പെടുന്നത്.

Next Story

RELATED STORIES

Share it