നടിയെ ആക്രമിച്ച സംഭവം: അറസ്റ്റിലായ സെക്രട്ടറിയെ പുറത്താക്കിയെന്ന് ഗണേഷ് കുമാര്‍
പ്രദീപ് കുമാര്‍ സമര്‍പ്പിച്ചിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ചൊവ്വാഴ്ച രാവിലെയാണ് ഇയാളെ പോലിസ് അറസ്റ്റ് ചെയ്തത്.
BY SDR24 Nov 2020 5:30 AM GMT

X
SDR24 Nov 2020 5:30 AM GMT
തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തിലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സെക്രട്ടറി പ്രദീപ് കുമാറിനെ പുറത്താക്കിയെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. പ്രദീപിന്റെ അറസ്റ്റിന് പിന്നാലെയാണ് പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും ഇയാളെ പുറത്താക്കിയതായി ഗണേഷ് കുമാര്‍ അറിയിച്ചത്. പ്രദീപ് കുമാര്‍ സമര്‍പ്പിച്ചിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ചൊവ്വാഴ്ച രാവിലെയാണ് ഇയാളെ പോലിസ് അറസ്റ്റ് ചെയ്തത്.
പത്തനാപുരത്ത് നിന്ന് ബേക്കൽ പോലിസാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്. മൊഴി മാറ്റണമെന്നാവശ്യപ്പെട്ട് കേസിലെ മാപ്പുസാക്ഷിയെ പ്രദീപ്‌കുമാർ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. തുടർന്ന് ഇയാളെ കാസർകോട്ടേക്ക് കൊണ്ടുപോയി. പ്രദീപ് കുമാറിന് നേരത്തെ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു.
Next Story
RELATED STORIES
മകളെ ഭാര്യാ സഹോദരന് പീഡിപ്പിച്ചെന്ന് വ്യാജ പരാതി നല്കിയ യുവാവിനെതിരേ ...
16 May 2022 3:32 AM GMTആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടെത്തിയ വെടിയുണ്ടകള്‍ക്ക് പതിനഞ്ച്...
16 May 2022 3:13 AM GMTവിദ്വേഷ പ്രസംഗം: പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന്...
16 May 2022 2:31 AM GMTകല്ലംകുഴി ഇരട്ടക്കൊല: 25 പ്രതികളും കുറ്റക്കാര്‍; ശിക്ഷാവിധി ഇന്ന്
16 May 2022 2:17 AM GMTഅതിതീവ്ര മഴയ്ക്ക് സാധ്യത, റെഡ് അലർട്ട്; ദുരന്തനിവാരണ സേന എത്തും
16 May 2022 2:08 AM GMTമെഡിക്കല്‍ കോളജില്‍ ചികിൽസയിലിരിക്കെ ആദിവാസി യുവാവിനെ കാണാതായി;...
15 May 2022 2:46 PM GMT