Kerala

മലയാളി വിദ്യാര്‍ഥിയെ സൗദിയില്‍ തട്ടിക്കൊണ്ടു പോവാന്‍ ശ്രമം: രണ്ടുപേര്‍ പിടിയില്‍

മലയാളി വിദ്യാര്‍ഥിയെ സൗദിയില്‍ തട്ടിക്കൊണ്ടു പോവാന്‍ ശ്രമം: രണ്ടുപേര്‍ പിടിയില്‍
X

ദമ്മാം: മലയാളി വിദ്യാര്‍ഥിയെ സൗദിയില്‍ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച കേസില്‍ യൂബര്‍ ഡ്രൈവറെയും സഹായിയെയും പോലിസ് അറസ്റ്റ് ചെയ്തു. ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ കണ്ണൂര്‍ സ്വദേശിയെയാണ് ട്യൂഷന്‍ ക്ലാസില്‍ പോയി തിരിച്ചുവരുന്നതിനിടെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചത്. യൂബര്‍ ടാക്‌സിയില്‍ യാത്ര ചെയ്ത കുട്ടിയെ ഡ്രൈവര്‍ യാത്രാമധ്യേ റാക്കയില്‍വച്ച് വച്ച് യമനി പൗരനെ കൂടി വാഹനത്തില്‍ കയറ്റി വഴി തിരിച്ചുവിടുകയായിരുന്നു. വിദ്യാര്‍ഥി എതിര്‍ത്തപ്പോള്‍ മര്‍ദിക്കുകയായിരുന്നു. ബഹളം വച്ചതോടെ എയര്‍പോര്‍ട്ട് റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് തള്ളിയിട്ട് സംഘം രക്ഷപ്പെട്ടു. ഇതുവഴി വന്ന മറ്റൊരു സൗദി സ്വദേശിയാണ് കുട്ടിയെ സമീപത്തെ പോലിസ് സ്‌റ്റേഷനിലെത്തിച്ചത്.

സാധാരണമായി പിതാവാണ് കുട്ടിയെ കൊണ്ടുവിടാറുള്ളത്. എന്നാല്‍, അന്നേദിവസം യൂബര്‍ കാറില്‍ വരാന്‍ പറഞ്ഞത്. ഒടുവില്‍ സിസിടിവി ദൃശ്യങ്ങളുടെയും കുട്ടിയും യൂബര്‍ കമ്പനിയും നല്‍കിയ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ അല്‍ബാഹയിലെ സൗദി പൗരനെയും സഹായിയായ യെമന്‍ പൗരനെയും അറസ്റ്റ് ചെയ്തത്.




Next Story

RELATED STORIES

Share it