Latest News

കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനയെ ഓടിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍

കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനയെ ഓടിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍
X

സുല്‍ത്താന്‍ ബത്തേരി: കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനയെ ഓടിക്കാന്‍ പോയ ആളെ മരിച്ച നിലയില്‍ കണ്ടെത്തി. ബത്തേരി വടക്കനാട് സ്വദേശി രജീവിനെ(48)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിലാണ് മരിച്ചെന്നാണ് പ്രാഥമിക നിഗമനം. രാത്രി കൃഷിയിടത്തില്‍ ആന ഇറങ്ങിയതറിഞ്ഞ് അതിനെ തുരത്താന്‍ പോയതായിരുന്നു രജീവ്. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിലാണ് ഇദ്ദേഹത്തെ നിലത്ത് വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ബത്തേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രാഥമിക പരിശോധനയില്‍ രജീവിന്റെ ശരീരത്തിന് പുറമെ മാരകമായ പരിക്കുകളൊന്നും കാണാനില്ലെന്നാണ് വിവരം. എന്നാല്‍ രജീവ് വീണു കിടന്ന സ്ഥലത്ത് കാട്ടാനയുടെ കാല്‍പ്പാടുകള്‍ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. മരണകാരണം പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലേ വ്യക്തമാകൂ. ബത്തേരി വടക്കനാട് മേഖലയില്‍ വന്യജീവി ശല്യം രൂക്ഷമാണ്. മൃതദേഹം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Next Story

RELATED STORIES

Share it