Latest News

ജസ്ലിയ ജോണ്‍സണെ ഇടിച്ചു തെറിപ്പിച്ച വാഹനം കണ്ടെത്തി പോലിസ്, ഡ്രൈവറെ പിടികൂടാനായില്ല

ജസ്ലിയ ജോണ്‍സണെ ഇടിച്ചു തെറിപ്പിച്ച വാഹനം കണ്ടെത്തി പോലിസ്, ഡ്രൈവറെ പിടികൂടാനായില്ല
X

കൊച്ചി: അങ്കമാലിയില്‍ ജസ്ലിയ ജോണ്‍സണെ ഇടിച്ചു തെറിപ്പിച്ച വാഹനം കണ്ടെത്തി പോലിസ്.അതിരമ്പുഴ സ്വദേശി ജോര്‍ജ് തോമസിന്റേതാണ് വാഹനം. ജോര്‍ജ് തോമസിന്റെ മകന്‍ ഡോ. സിറിയക്ക് ആണ് വാഹനം ഓടിച്ചിരുന്നത്. അന്വേഷണത്തിനൊടുവില്‍ ആലപ്പുഴ തുറവൂരില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. മഹീന്ദ്ര എക്‌സ് യുവി 700 വാഹനമായിരുന്നു ജസ്ലിയയെ ഇടിച്ചത്.എന്നാല്‍ ഇയാളെ ഇതുവരെ പിടികൂടാനായില്ല. .

ഫെബ്രുവരി 28ന് വൈകിട്ട് ഏഴരയോടെയാണ് അങ്കമാലി ഹോം സയന്‍സ് കോളജിന് സമീപത്തുവെച്ച് ജസ്ലിയയെ വാഹനമിടിച്ചത്. കാര്‍ ഇടിച്ച് തലയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ മസ്തിഷ്‌ക മരണം സംഭവിച്ചതോടെ ജസ്ലിയയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it