Kerala

പ്രളയ പുനരധിവാസം: അപേക്ഷകളുടെ കണക്കും നടപടിയും വ്യക്തമാക്കണെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

പ്രളയപുനരധിവാസത്തിനുള്ള അപേക്ഷകള്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്ന ആരോപണത്തില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ വ്യക്തത വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. എറണാകുളത്ത് പ്രളയപുനരധിവാസ അപേക്ഷ ചാക്കില്‍ കെട്ടി തള്ളിയ നിലയില്‍ കണ്ടെത്തിയെന്ന പ്രചാരണം തെറ്റാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു

പ്രളയ പുനരധിവാസം: അപേക്ഷകളുടെ കണക്കും നടപടിയും വ്യക്തമാക്കണെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
X

കൊച്ചി: പ്രളയ പുനരധിവാസവുമായി ബന്ധപ്പെട്ട അപേക്ഷകളുടെ കണക്കും അതിന്മേല്‍ സ്വീകരിച്ച നടപടിയും വ്യക്തമാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി.പ്രളയപുനരധിവാസത്തിനുള്ള അപേക്ഷകള്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്ന ആരോപണത്തില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ വ്യക്തത വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. എറണാകുളത്ത് പ്രളയപുനരധിവാസ അപേക്ഷ ചാക്കില്‍ കെട്ടി തള്ളിയ നിലയില്‍ കണ്ടെത്തിയെന്ന പ്രചാരണം തെറ്റാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. പ്രളയവുമായി ബന്ധപ്പെട്ടു ലഭിച്ച എല്ലാ അപേക്ഷകളും നമ്പറിട്ടു സൂക്ഷിക്കണമെന്നും വിശദാംശങ്ങള്‍ അപേക്ഷകരെ അറിയിക്കണമെന്നും കോടതി സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി. ജില്ലാ കലക്ടറുടെ പേരില്‍ നേരിട്ടു അയച്ച അപേക്ഷകളാണ് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെതെന്നാണ് ആരോപണം.

പ്രളയ പുനരധിവാസവുമായി ബന്ധപ്പെട്ട കേസില്‍ ദുരന്തനിവാരണ അതോറിറ്റി മെമ്പറാണ് സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. പ്രളയപുനരധിവാസത്തിന് അര്‍ഹരായവരുടെ പട്ടിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പുനരധിവാസ അപേക്ഷയില്‍ നിന്ന് തിരസ്‌കരിക്കപ്പെട്ടവരുടെ വിശദാംശങ്ങള്‍ എവിടെ കിട്ടുമെന്ന് കോടതി ചോദിച്ചു. എല്ലാദിവസവും വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ജില്ലാ കലക്ടറുടെ വെബ്സൈറ്റില്‍ വിശദാംശങ്ങള്‍ ലഭ്യമാകുമെന്ന് ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി കോടതിയെ അറിയിച്ചു. ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്ക് വില്ലേജ് ഓഫീസില്‍ രേഖകള്‍ ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. അപേക്ഷകരുടെ പഞ്ചായത്തുമായി ബന്ധപ്പെട്ടു പരാതികള്‍ പരിശോധിച്ചു തീര്‍പ്പാക്കുമെന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it