Latest News

അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി; സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിനെതിരേ കേസെടുത്തു

ഐഎഫ്എഫ്‌കെ സ്‌ക്രീനിങിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് പരാതി

അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി; സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിനെതിരേ കേസെടുത്തു
X

തിരുവനന്തപുരം: ഐഎഫ്എഫ്‌കെ സ്‌ക്രീനിങിനിടെ അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതിയില്‍ സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിനെതിരേ കേസെടുത്തു. ഐഎഫ്എഫ്‌കെ സ്‌ക്രീനിങിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് പരാതി. ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിനുപിന്നാലെയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസ് കേസെടുത്തത്.

കത്തിനു പിന്നാലെ ചലച്ചിത്ര പ്രവര്‍ത്തകയില്‍ നിന്ന് പോലിസ് വിവരം തേടി. തലസ്ഥാനത്തെ ഹോട്ടലില്‍ ഐഎഫ്എഫ്‌കെ സ്‌ക്രീനിങ് നടക്കുന്നതിനിടെയാണ് സംഭവം. മുറിയിലെത്തിയ സംവിധായകന്‍ അപമര്യാദയായി പെരുമാറിയെന്നാണ് കത്തില്‍. മുന്‍ എംഎല്‍എയും സിപിഎം സഹയാത്രികനുമാണ് പ്രതി. ജൂറി ചെയര്‍മാനാണ് സംവിധായകനായ കുഞ്ഞുമുഹമ്മദ്. പരാതി നിഷേധിച്ച് സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദ് രംഗത്തെത്തി. പരാതിക്കാരി തെറ്റിദ്ധരിക്കപ്പെട്ടതാകാമെന്ന് പി ടി കുഞ്ഞുമുഹമ്മദ്. മാപ്പ് ചോദിക്കാന്‍ തയ്യാറാണ്. നിയമപരമായ സഹകരിക്കുമെന്നും പറഞ്ഞു. ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്താണ് ഐഎഫ്എഫ്‌കെ ചലച്ചിത്രമേള നടക്കുന്നത്.

Next Story

RELATED STORIES

Share it