Kerala

ഇലക്ഷന്‍ ഡ്യൂട്ടിയ്‌ക്കെത്തിയ പോലിസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

ഇലക്ഷന്‍ ഡ്യൂട്ടിയ്‌ക്കെത്തിയ പോലിസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
X

തിരുവനന്തപുരം: അഗസ്ത്യ വനത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്‌ക്കെത്തിയ പോലിസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു. നെയ്യാറ്റിന്‍കര പോലിസ് സ്റ്റേഷനിലെ ഷാഡോ പോലിസായ അനീഷിനാണ് പാമ്പുകടിയേറ്റത്. പൊടിയം ഉന്നതിയില്‍ വെച്ചായിരുന്നു സംഭവം. കുറ്റിച്ചല്‍ പഞ്ചായത്തില്‍ വനത്തിലുള്ള ഏക പോളിഗ് സ്റ്റേഷന്‍ ആണ് പൊടിയം ഉന്നതി.

കുളിക്കാന്‍ പോകുന്നതിനിടയിലാണ് അനീഷിന് പാമ്പുകടിയേറ്റതെന്നാണ് ഉന്നതിയില്‍ താമസക്കാര്‍ പറയുന്നത്. ഇന്ന് രാവിലെയാണ് ഇലക്ഷന്‍ ഡ്യൂട്ടിയ്ക്കായി ഇയാള്‍ ഉന്നതിയിലെത്തുന്നത്. അനീഷിനെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ എത്തിക്കും.



Next Story

RELATED STORIES

Share it