Latest News

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ രാജ്യത്തെ കര്‍ഷകര്‍ക്കെതിരേയുള്ളത്: എ എ റഹീം എംപി

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ രാജ്യത്തെ കര്‍ഷകര്‍ക്കെതിരേയുള്ളത്: എ എ റഹീം എംപി
X

ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാര്‍ രാജ്യത്തെ കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിയിടുന്നതാണെന്ന് എ എ റഹീം എംപി .സബ്‌സിഡി നല്‍കി ഉല്‍പ്പാദിപ്പിക്കുന്ന കുറഞ്ഞ വിലയുള്ള അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നതോടെ ആഭ്യന്തര കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്നും ഇത് ഗ്രാമീണ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വിഷയത്തില്‍ രാജ്യസഭയില്‍ ചട്ടം 267 പ്രകാരം സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോ ജോണ്‍ ബ്രിട്ടാസ് എംപി നോട്ടിസ് നല്‍കി. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തുന്നതടക്കമുള്ള നിര്‍ണായക തീരുമാനങ്ങള്‍ രാജ്യത്തിന്റെ വിദേശനയത്തെയും ഊര്‍ജ്ജ സുരക്ഷയെയും ദോഷകരമായി ബാധിക്കുമെന്നും കരാറില്‍ സുതാര്യത ഉറപ്പാക്കണമെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു.

കരാറിന്റെ പൂര്‍ണ്ണരൂപം പാര്‍ലമെന്റിനെ അറിയിക്കുന്നതിന് മുന്‍പ് ഡോണള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത് രാജ്യത്തിന് അപമാനമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

Next Story

RELATED STORIES

Share it