Kerala

ആലുവയില്‍ ആവേശം വിതറി വി എ റഷീദ്

വി എ റഷീദിന്റെ നാലാംഘട്ട പര്യടനത്തിന്റെ ഭാഗമായുള്ള റോഡ് ഷോയക്ക് മണ്ഡലത്തില്‍ ഇന്ന് തുടക്കമായി. മണ്ഡലത്തെയാകെ ഇളക്കിമറിച്ചു നടക്കുന്ന റോഡ് ഷോ രാവിലെ ആലുവ പറവൂര്‍ കവലയില്‍ നിന്നുമാണ് ആരംഭിച്ചത്.പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ ഉല്‍ഘാടനം ചെയ്തു

ആലുവയില്‍ ആവേശം വിതറി വി എ റഷീദ്
X

കൊച്ചി: 'ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേ ജനകീയ ബദല്‍' എന്ന മുദ്രാവാക്യമുയര്‍ത്തി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലുവ നിയോജകമണ്ഡലത്തില്‍ മല്‍സരിക്കുന്ന എസ് ഡി പി ഐ സ്ഥാനാര്‍ഥി വി എ റഷീദിന് മണ്ഡലത്തിലെങ്ങും വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്.വി എ റഷീദിന്റെ നാലാംഘട്ട പര്യടനത്തിന്റെ ഭാഗമായുള്ള റോഡ് ഷോയക്ക് മണ്ഡലത്തില്‍ ഇന്ന് തുടക്കമായി.

മണ്ഡലത്തെയാകെ ഇളക്കിമറിച്ചു നടക്കുന്ന റോഡ് ഷോ രാവിലെ ആലുവ പറവൂര്‍ കവലയില്‍ നിന്നുമാണ് ആരംഭിച്ചത്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ ഉല്‍ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി, ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഫസല്‍ റഹ്മാന്‍, കണ്‍വിനാര്‍ കെ എം നൗഷാദ്, ജില്ല സെക്രട്ടറി ലത്തിഫ് കൊബറ, മണ്ഡലം പ്രസിഡന്റ് ഷെഫീഖ് എടത്താല, സമദ് ആലുവ, ചൂര്‍ണിക്കര പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ചൂര്‍ണിക്കര, കുഞ്ഞുമുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

ആദ്യ ദിവസമായ ഇന്ന് ആലുവ ടൗണ്‍ ചുറ്റി ചൂര്‍ണിക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ സഥാനാര്‍ഥി സ്വീകരണം ഏറ്റുവാങ്ങി.വൈകിട്ട് ഏഴിന് കുന്നത്തേരിയില്‍ ആദ്യദിവസത്തെ റോഡ് ഷോ സമാപിക്കും.സമാപന സമ്മേളനത്തില്‍ എസ്ഡിപി ഐ ദേശീയ സമിതിയംഗം ഇ എം അബ്ദുള്‍ റഹ്മാന്‍ സംസാരിക്കും.മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിലായി നടന്ന ആദ്യ ഘട്ട പ്രചരണ സമയത്തും സ്ഥാനാര്‍ഥിക്ക് വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്.

Next Story

RELATED STORIES

Share it