Kerala

മുക്കുപണ്ടം പണയം വച്ച് ബാങ്കില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ സംഘം പിടിയില്‍

8.5 ലക്ഷം തട്ടിയ കേസിലെ പ്രതികളായ പുത്തന്‍ വേലിക്കര,മാനാഞ്ചേരിക്കുന്ന് പടയാട്ടി വീട്,ജോബി ജോസഫ് (46 ),കൊടുങ്ങല്ലൂര്‍,അഴീക്കോട്,എറിയാട്, പൊയ്യാറ വീട്, റെജിന്‍ലാല്‍(33),തൃശൂര്‍,ചേരൂര്‍,നടുക്കടി വീട്,മണികണ്ഠന്‍(53) എന്നിവരെയാണ് ഹില്‍പാലസ് പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ ജി അനീഷിന്റെ നേതൃത്വത്തില്‍ എസ് ഐ അനില, എസ് ഐ രമേശന്‍,എഎസ് ഐ മാരായ ജയരാജ്,ശ്രീനി എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്

മുക്കുപണ്ടം പണയം വച്ച് ബാങ്കില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ സംഘം പിടിയില്‍
X

കൊച്ചി: കാത്തലിക് സിറിയന്‍ ബാങ്കിന്റെ തൃപ്പുണിത്തുറ ബ്രാഞ്ചില്‍ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയ സംഘം പോലിസ് പിടിയില്‍.8.5 ലക്ഷം തട്ടിയ കേസിലെ പ്രതികളായ പുത്തന്‍ വേലിക്കര,മാനാഞ്ചേരിക്കുന്ന് പടയാട്ടി വീട്,ജോബി ജോസഫ് (46 ),കൊടുങ്ങല്ലൂര്‍,അഴീക്കോട്,എറിയാട്, പൊയ്യാറ വീട്, റെജിന്‍ലാല്‍(33),തൃശൂര്‍,ചേരൂര്‍,നടുക്കടി വീട്,മണികണ്ഠന്‍(53) എന്നിവരെയാണ് ഹില്‍പാലസ് പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ ജി അനീഷിന്റെ നേതൃത്വത്തില്‍ എസ് ഐ അനില, എസ് ഐ രമേശന്‍,എഎസ് ഐ മാരായ ജയരാജ്,ശ്രീനി എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്.

പ്രതികള്‍ പണയം വച്ച സ്വര്‍ണ്ണത്തെ കുറിച്ച് സംശയം തോന്നിയ ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടം ആണെന്ന് വ്യക്തമായത്. തുടര്‍ന്ന് ബാങ്ക് മാനേജരുടെ പരാതിയില്‍ ജൂലൈ ഏഴിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു.ഫോണ്‍ ഡീറ്റെയില്‍സ് പരിശോധിച്ച് അന്വേഷണം നടത്തിയതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജോബി ജോസഫിനെ പുത്തന്‍ വേലിക്കരയിലുളള വീട്ടില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് റെജിന്‍ ലാലിനെ കൊടുങ്ങല്ലൂരില്‍ നിന്നും, മണികണ്ഠനെ തൃശ്ശൂര്‍ ചെരൂര്‍ നിന്നും അറസ്റ്റ് ചെയ്തു.

മണികണ്ഠനെതിരെ തൃശ്ശീര്‍ ജില്ലയിലെ പല പോലിസ് സ്‌റ്റേഷനുകളിലും കേസുള്ളതായി വ്യക്തമായിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. പ്രതികള്‍ സമാന രീതിയിലുള്ള തട്ടിപ്പുകള്‍ മറ്റെവിടെയെങ്കിലും നടത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it