സൂപ്പര്‍മാര്‍ക്കറ്റില്‍ അതിക്രമിച്ച് കയറി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം: പ്രതി പിടിയില്‍
തൃപ്പൂണിത്തുറ തെക്കുംഭാഗം സരസ്വതി വിലാസം സ്കൂളിനു സമീപം കണ്ണാടി കോവിലകം വീട്ടില്‍ സതീഷ്(44)നെയാണ് തൃക്കാക്കര എസിപി ബേബിയുടെ നേതൃത്വത്തില്‍ ഹില്‍പാലസ് പോലിസ് ഇന്‍സ്പെക്ടറും സംഘവും ചേര്‍ന്ന് മൂവാറ്റു പുഴയില്‍ നിന്നും അറസ്റ്റു ചെയ്തത്
കൊച്ചി: തൃപ്പൂണിത്തുറയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ അതിക്രമിച്ചു കയറി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചവശയാക്കിയ സംഭവത്തിലെ പ്രതി അറസ്റ്റില്‍.തൃപ്പൂണിത്തുറ തെക്കുംഭാഗം സരസ്വതി വിലാസം സ്കൂളിനു സമീപം കണ്ണാടി കോവിലകം വീട്ടില്‍ സതീഷ്(44)നെയാണ് തൃക്കാക്കര എസിപി ബേബിയുടെ നേതൃത്വത്തില്‍ ഹില്‍പാലസ് പോലിസ് ഇന്‍സ്പെക്ടറും സംഘവും ചേര്‍ന്ന് മൂവാറ്റു പുഴയില്‍ നിന്നും അറസ്റ്റു ചെയ്തത്.പുതിയ കാവ് സ്വദേശി ഷിജി(35)യ്ക്കാണ് മര്‍ദ്ദനമേറ്റത്.
സതീഷിന്റെ ഭാര്യയും ഷിജിയും തൃപ്പൂണിത്തുറ ഹോസ്പിറ്റല്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരികളായിരുന്നു. സതീഷ് ഫോണില്‍ വിളിച്ച് ഭാര്യയ്ക്ക് ഫോണ്‍ കൊടുക്കാനാവശ്യപ്പെട്ടപ്പോള്‍ ഈ വിവരം ഭാര്യയെ അറിയിക്കാന്‍ വൈകിയതാണ് മര്‍ദ്ദന കാരണമെന്ന് പോലിസ് പറഞ്ഞു.
കടയില്‍ എത്തിയ സതീഷ് കൈയ്യിലുണ്ടായിരുന്ന ഹെല്‍മറ്റ് ഉപയോഗിച്ച് ഷിജിയുടെ കൈകളിലും ശരീരത്തിന്റെ പല ഭാഗത്തും അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.മര്‍ദ്ദനത്തില്‍ യുഷിജിയുടെ വലതു കൈയ്യുടെ അസ്ഥി പൊട്ടി.സംഭവത്തിനു ശേഷം മൂവാറ്റുപുഴ ഭാഗത്ത് ഒളിവില്‍ പോയ സതീഷിനെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലിസ് പിടികൂടിയത്.
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT