കവര്‍ച്ച കേസിലെ പ്രതികള്‍ പിടിയില്‍
കണ്ണൂര്‍ സ്വദേശി യുടെ പണവും മൊബൈല്‍ ഫോണും പിടിച്ചു പറിച്ച കേസ്സിലെ രണ്ടാം പ്രതി കടവന്ത്ര ഉദയ കോളനി സ്വദേശി സനല്‍ (23) നെ എറണാകുളം നോര്‍ത്ത് പോലീസ് പിടികൂടി.കേസിലെ ഒന്നാം പ്രതി ഉദയ കോളനി സ്വദേശി മഹീന്ദ്രനെ കഴിഞ്ഞ മാസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡില്‍ ആണ്.

കൊച്ചി: കഴിഞ്ഞ നവംബറില്‍ കലൂര്‍ മെട്രോ സ്റ്റേഷന് സമീപത്തുവെച്ചു കണ്ണൂര്‍ സ്വദേശി യുടെ പണവും മൊബൈല്‍ ഫോണും പിടിച്ചു പറിച്ച കേസ്സിലെ രണ്ടാം പ്രതി കടവന്ത്ര ഉദയ കോളനി സ്വദേശി സനല്‍ (23) നെ എറണാകുളം നോര്‍ത്ത് പോലീസ് പിടികൂടി. ഇയാള്‍ക്കെതിരെ നോര്‍ത്തിലും, സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലും നിരവധി കവര്‍ച്ച കേസുകള്‍ നിലവിലുണ്ടെന്ന് പോലിസ് പറഞ്ഞു. കവര്‍ച്ച കേസില്‍ പിടിയിലായ ഇയാള്‍ അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ഈ കേസിലെ ഒന്നാം പ്രതി ഉദയ കോളനി സ്വദേശി മഹീന്ദ്രനെ കഴിഞ്ഞ മാസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡില്‍ ആണ്. മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ സനലിന്റെ ഉദയ കോളനിയിലെ വീട്ടില്‍ നിന്നും പോലിസ് കണ്ടെടുത്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നോര്‍ത്ത് സി ഐ സിബി ടോം, എസ് ഐ അനസ്, എഎസ് ഐ വിനോദ് കൃഷ്ണ, സിപിഒ മാരായ എ അജിലേഷ് , പ്രവീണ്‍ , പി വിനീത് ജ , എ എന്‍ സുനില്‍, എ പി പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ രണ്ടു പ്രതികള്‍ ഒളിവിലാണ്. ഇവര്‍ സഞ്ചരിച്ച കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം ഈ പ്രതികള്‍ പച്ചളത്തും, എളമക്കാരയിലും ഉള്ള രണ്ടു വീടുകളില്‍ നിന്നും വിദേശയിനത്തില്‍ പെട്ട വളര്‍ത്തു നായ്ക്കളെ മോഷണം ചെയ്തിരുന്നു. ആ കേസില്‍ രണ്ടു ദിവസത്തിനകം തന്നെ നോര്‍ത്ത് പോലിസ് പ്രതികളെ തിരിച്ചറിയുകയും. അവര്‍ വില്‍പ്പന നടത്തിയ വളര്‍ത്തു നായ്ക്കളെ കണ്ടെത്തുകയും ചെയ്‌തെങ്കിലും ഉടമസ്ഥര്‍ക്ക് പരാതി ഇല്ലാതിരുന്നതിനാല്‍ പോലിസ് കേസ് എടുത്തില്ല.
RELATED STORIES
കൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMTപ്രതിപക്ഷ ബഹിഷ്കരണത്തിനിടെ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നാടിന്...
28 May 2023 3:15 AM GMTമോദിയുടെ അധ്യക്ഷതയിലുള്ള നീതി ആയോഗ് യോഗത്തില്‍ നിന്ന് എട്ട്...
27 May 2023 9:24 AM GMTകര്‍ണാടകയില്‍ 24 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു
27 May 2023 8:50 AM GMT