Latest News

വന്ദേമാതരം ആലപിക്കണമെന്ന ബിജെപിയുടെ നിലപാടിനു പിന്നിലുള്ളത് ദുരുദ്ദേശമെന്ന് ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബാസു

വന്ദേമാതരം ആലപിക്കണമെന്ന ബിജെപിയുടെ നിലപാടിനു പിന്നിലുള്ളത് ദുരുദ്ദേശമെന്ന് ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബാസു
X

കൊല്‍ക്കത്ത: സര്‍ക്കാരിന്റെ പൊതു പരിപാടികള്‍ ആരംഭിക്കുന്നതിനു മുമ്പ് വന്ദേമാതരം ആലപിക്കണമെന്ന ബിജെപിയുടെ നിലപാടിനു പിന്നിലുള്ളത് ദുരുദ്ദേശമെന്ന് ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബാസു. യഥാര്‍ഥത്തില്‍ ഇത് ബങ്കിം ചന്ദ്ര ചാറ്റര്‍ജിയോടുള്ള ബഹുമാനം കൊണ്ടല്ലെന്നും മറിച്ച് ദേശീയഗാനം എഴുതിയ രവീന്ദ്ര നാഥ ടാഗോറിനെ കുറച്ചു കാണിക്കാനാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍എസ്എസുകാരും ഹിന്ദുത്വരും രവീന്ദ്ര നാഥ ടാഗോറിന്റെ സെക്കുലര്‍ നിലപാടിനെ അംഗീകരിക്കില്ലെന്നും അവര്‍ക്ക് അതൊരിക്കലും അംഗീകരിക്കാനാകില്ലെന്നും ബ്രത്യ ബാസു പറഞ്ഞു. ഹിന്ദുക്കളും മുസലിംകളും സൗഹൃദത്തോടെ കഴിയണമെന്ന് ആഗ്രഹിച്ച അദ്ദേഹം മതസൗഹാര്‍ദ്ദത്തിനും ഐക്യത്തിനുമാണ് പ്രാധാന്യം നല്‍കിയത്. എന്നാല്‍ ബിജെപിക്കാര്‍ക്ക് അതൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും ബ്രത്യ ബാസു പറഞ്ഞു.

തൃണമൂല്‍ ബിജെപിയെ ബംഗാള്‍ വിരുദ്ധരായി ചിത്രീകരിച്ചുകൊണ്ടിരുന്ന സമയത്ത്, ബംഗാള്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ മോദി സര്‍ക്കാര്‍ നടത്തിയ ഒരു മാസ്റ്റര്‍ സ്‌ട്രോക്കായിരുന്നു വന്ദേമാതരം എന്ന് വൃത്തങ്ങള്‍ പറയുന്നു.

Next Story

RELATED STORIES

Share it