Latest News

എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട വിവാദം; മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം

എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട വിവാദം; മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം
X

ന്യൂഡല്‍ഹി: കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റ് സമുച്ചയത്തിലെ മകര്‍ ദ്വാറിന് പുറത്ത് പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം. സയണിസറ്റും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്‌സറ്റൈനുമായുള്ള ഹര്‍ദീപ് സിംഗ് പുരിയുടെ ബന്ധത്തെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ചോദ്യം ചെയ്തതോടെയാണ് സഭയില്‍ ബഹളം അരങ്ങേറിയത.് തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍ മകര്‍ ദ്വാറിന് പുറത്ത് പ്രതിഷേധിക്കുകയായിരുന്നു.

എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട ഫയലുകളില്‍ പേര് ഉണ്ടായിരുന്നതായി റിപോര്‍ട്ട് ചെയ്യപ്പെട്ട അംബാനിയെ ജയിലിലടയ്ക്കാത്തത് എന്തുകൊണ്ടാണെന്ന് റായ് ബറേലി എംപി മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ചോദിച്ചു.ഇന്ത്യ-യുഎസ് ആണവ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മര്‍ദ്ദത്തിലാണെന്ന് പ്രതിപക്ഷ എംപിമാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it