Latest News

ജ്യോല്‍സ്യന്റെ വാക്കുകള്‍ വിശ്വസിച്ച് മകള്‍ മാതാവിനെ കൊലപ്പെടുത്തി

ജ്യോല്‍സ്യന്റെ വാക്കുകള്‍ വിശ്വസിച്ച് മകള്‍ മാതാവിനെ കൊലപ്പെടുത്തി
X

തുംകൂര്‍: ജ്യോല്‍സ്യന്റെ വാക്കുകള്‍ വിശ്വസിച്ച് മകള്‍ മാതാവിനെ കൊലപ്പെടുത്തി. തുംകൂര്‍ താലൂക്കിലെ അനുപനഹള്ളിയിലാണ് സംഭവം. 55 കാരിയായ പുഷ്പലതയാണ് മരിച്ചത്.

പ്രതിയായ സുചിത്ര ഭര്‍ത്താവിനൊപ്പം തുംകൂര്‍ നഗരത്തിലെ ശ്രീനഗറിലാണ് താമസം. ഏകദേശം ഒന്നര വര്‍ഷം മുമ്പ് സുചിത്രയുടെ അച്ഛന്‍ മരിച്ചു. തന്റെ അമ്മ പുഷ്പലതയാണ് ഈ മരണത്തിന് കാരണമെന്ന് സംശയിക്കുന്നതായി ഒരു ജ്യോല്‍സ്യന്‍ സുചിത്രയോട് പറഞ്ഞിരുന്നു. ഇയാളെ ഓണ്‍ലൈനില്‍ ബന്ധപ്പെട്ട സുചിത്ര, തന്റെ അമ്മ പിതാവിന്റെ മരണത്തിന് വേണ്ടി ഒരു മന്ത്രവാദം നടത്തിയെന്ന ജ്യോല്‍സ്യന്റെ വാക്കുകള്‍ വിശ്വസിക്കുകയായിരുന്നു.

അച്ഛന്റെ മരണത്തിന് അമ്മയാണ് ഉത്തരവാദി എന്ന ജ്യോല്‍സ്യന്റെ വാക്കുകള്‍ വിശ്വസിച്ച സുചിത്ര, വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന അമ്മ പുഷ്പവതിയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. അമ്മ മരിച്ചതിനുശേഷം, സുചിത്ര മരണത്തെ സ്വാഭാവിക മരണമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ നാട്ടുകാര്‍ക്ക് തോന്നിയ സംശയമാണ് സുചിത്രയെ കുടുക്കിയത്. തുടര്‍ന്ന് ഇവരെ പോലിസ് കസ്റ്റഡിയ്‌ലെടുക്കുകയായിരുന്നു.

Next Story

RELATED STORIES

Share it