Latest News

യൂട്യൂബര്‍ കെ എം ഷാജഹാനെതിരെ വീണ്ടും കേസ്

യൂട്യൂബര്‍ കെ എം ഷാജഹാനെതിരെ വീണ്ടും കേസ്
X

തിരുവനന്തപുരം: യൂട്യൂബര്‍ കെ എം ഷാജഹാനെതിരെ വീണ്ടും കേസെടുത്തു. കണ്ണൂര്‍ സ്വദേശിയായ വനിതാ ഡോക്ടറുടെ പരാതിയിലാണ് നടപടി. വിദേശത്ത് ജോലി ചെയ്യുന്ന വനിതാ ആയുര്‍വേദ ഡോക്ടര്‍മാരെ അധിക്ഷേപിച്ചെന്നാണ് പരാതി.

എഡിജിപി എസ് ശ്രീജിത്തിനെയും പൊലീസ് സേനയെയും അവഹേളിച്ചെന്ന പരാതിയിലും നേരത്തെ കെഎം ഷാജഹാനെതിരെ കേസെടുത്തിരുന്നു.യൂട്യൂബ് ചാനലിലൂടെ സിപിഎം നേതാവ് കെ ജെ ഷൈനെതിരെ ഷാജഹാന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിലും പോലിസ് കേസെടുത്തിരുന്നു.

ഇതില്‍ കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ അറസ്റ്റ് രേഖപ്പെടുത്തി കോടതി ജാമ്യത്തില്‍ വിട്ടിരുന്നു.

Next Story

RELATED STORIES

Share it