Latest News

വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയത് 5,000 രൂപ വീതം; തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ വന്‍ പ്രഖ്യാപനം

വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയത് 5,000 രൂപ വീതം; തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ വന്‍ പ്രഖ്യാപനം
X

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ എതിരാളികളെയും ഉദ്യോഗസ്ഥ തലത്തിലെ തടസ്സങ്ങളെയും അപ്രസക്തമാക്കി മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ വന്‍ പ്രഖ്യാപനം.തമിഴ്‌നാട്ടിലെ 1.31 കോടി വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ 5,000 രൂപ വീതം ക്രെഡിറ്റ് ചെയ്യപ്പെട്ടു. സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുന്‍പേയാണ് പണം അക്കൗണ്ടുകളിലെത്തിയത്.

ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ കലൈഞ്ജര്‍ മഗളിര്‍ ഉരിമൈ തൊകൈ ഇനത്തിലുള്ള 3,000 രൂപയും (പ്രതിമാസം 1,000 വീതം), പ്രത്യേക വേനല്‍ക്കാല പാക്കേജായി 2,000 രൂപയും ഉള്‍പ്പെടെയാണ് 5,000 രൂപ കൈമാറിയത്. ആകെ 6,550 കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി വിനിയോഗിച്ചത്.

ഏപ്രില്‍ അല്ലെങ്കില്‍ മെയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതോടെ ക്ഷേമപദ്ധതികള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന റിപോര്‍ട്ടുകള്‍ക്കിടെയാണ് സ്റ്റാലിന്റെ ഈ നീക്കം.

Next Story

RELATED STORIES

Share it